നീറ്റ് യുജി പുനഃപരീക്ഷയുടെ ചോദ്യപേപ്പർ സുരക്ഷിതമായി വിതരണം ചെയ്യുന്നതിന്റെ ഭാഗമായി ഇന്ത്യൻ വ്യോമസേനയുടെ സഹായം തേടാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു. പരീക്ഷാ നടത്തിപ്പിലെ സുരക്ഷാ വീഴ്ചകൾ ഒഴിവാക്കുന്നതിനായി ചോദ്യപേപ്പറുകൾ അച്ചടിശാലയിൽ നിന്നും രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിലേക്ക് എത്തിക്കാൻ വ്യോമസേനയുടെ സേവനം പ്രയോജനപ്പെടുത്താനാണ് നീക്കം.
നിലവിൽ തപാൽ മാർഗമാണ് ചോദ്യപേപ്പറുകൾ വിതരണം ചെയ്തു വരുന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ വസതിയിൽ നിർണായക യോഗം ചേർന്നു.
വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ, വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എന്നിവരും ഉന്നത വ്യോമസേനാ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. ഈ വിഷയത്തിൽ അന്തിമ തീരുമാനം പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നുണ്ടാകുമെന്നാണ് സൂചനകൾ.
ജൂൺ 21-ന് നടക്കാനിരിക്കുന്ന പുനഃപരീക്ഷയുടെ ചുമതലയും നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്ക് (NTA) തന്നെയാണ്. എന്നാൽ, ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് എൻടിഎയുമായി ബന്ധപ്പെട്ട
അധ്യാപകർ തന്നെ ആരോപണവിധേയരായ സാഹചര്യത്തിൽ, പരീക്ഷാ നടത്തിപ്പിനായി വ്യോമസേനയെ ആശ്രയിക്കുന്നതിനെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ട്. ഈ നീക്കത്തിനെതിരെ രൂക്ഷമായ പരിഹാസമാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.
യുദ്ധവിമാനങ്ങളിൽ നിന്ന് ചോദ്യപേപ്പറുകൾ വിതരണം ചെയ്യുന്നതടക്കമുള്ള ട്രോളുകൾ പ്രചരിക്കുന്നുണ്ട്. വിഷയത്തിൽ പ്രതികരണവുമായി രാഷ്ട്രീയ നേതാക്കളും രംഗത്തെത്തി.
വിദ്യാഭ്യാസ മന്ത്രി തപാൽ വകുപ്പിനെ പഴിചാരി ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കുകയാണെന്ന് എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് ആരോപിച്ചു. പരീക്ഷാ നടത്തിപ്പിനായി സായുധ സേനയെ നിയോഗിക്കേണ്ടി വരുന്ന അവസ്ഥയെ ആർജെഡി എംപി മനോജ് ഝാ വിമർശിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

