ഈ വർഷത്തെ സിനിമാസ്വാദകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ പ്രധാന ചിത്രങ്ങളിലൊന്നായ മോഹിനിയാട്ടം മിനിസ്ക്രീനിലെത്താൻ ഒരുങ്ങുന്നു. തിരുവോണ ദിനത്തിൽ വൈകിട്ട് 3.30 നാണ് ചിത്രത്തിന്റെ ടെലിവിഷൻ പ്രീമിയർ സംപ്രേക്ഷണം ചെയ്യുന്നത്.
2024-ൽ പുറത്തിറങ്ങിയ ഭരതനാട്യത്തിന്റെ സീക്വൽ ആയി ഒരുക്കിയ ഈ ചിത്രം വിഷു റിലീസായിട്ടാണ് തിയറ്ററുകളിലെത്തിയത്. ഏപ്രിൽ 10 ന് ആയിരുന്നു തിയേറ്റർ റിലീസ്.
പരിമിതമായ സ്ക്രീനുകളിൽ പ്രദർശനം ആരംഭിച്ച ചിത്രം, പിന്നീട് മികച്ച മൗത്ത് പബ്ലിസിറ്റിയുടെ അകമ്പടിയോടെ ബോക്സ് ഓഫീസിൽ വലിയ മുന്നേറ്റം നടത്തുകയായിരുന്നു. കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് സൈജു കുറുപ്പും തോമസ് തിരുവല്ലയും ചേർന്നാണ്.
തോമസ് തിരുവല്ല ഫിലിംസിന്റെയും സൈജു കുറുപ്പ് എന്റർടെയ്ൻമെന്റ്സിന്റെയും ബാനറുകളിൽ ലിനി മറിയം ഡേവിഡ്, അനുപമ ബി നമ്പ്യാർ എന്നിവരാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമൂട്, ജഗദീഷ്, വിനയ് ഫോർട്ട്, ബേബി ജീൻ, കലാരഞ്ജിനി, ശ്രീജ രവി, അഭിറാം രാധാകൃഷ്ണൻ, സ്വാതി ദാസ് പ്രഭു, ദിവ്യ നായർ, ശ്രുതി സുരേഷ്, നന്ദു പൊതുവാൾ, ജിനിൽ, ജിവിൻ, നിസ്താർ സേട്ട്, ശ്രീരേഖ, അന്തരിച്ച നടൻ സന്തോഷ് ഗുരുവായൂർ തുടങ്ങിയ പ്രമുഖ താരനിരയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് കൃഷ്ണദാസ് മുരളിയും വിഷ്ണു ആർ പ്രദീപ് ചേർന്നാണ്. ബബ്ലു അജു ഛായാഗ്രഹണവും ഷഫീഖ് വി ബി ചിത്രസംയോജനവും നിർവ്വഹിച്ചിരിക്കുന്നു.
ഇലക്ട്രോണിക് കിളി ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ദിൽജിത് എം ദാസ് കലാസംവിധാനവും ധനുഷ് നായനാർ ശബ്ദസംവിധാനവും വിപിൻ നായർ ശബ്ദമിശ്രണവും നിർവ്വഹിച്ചു.
വസ്ത്രാലങ്കാരം: സുജിത് മട്ടന്നൂർ, ചമയം: മനോജ് കിരൺരാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സാംസൺ സെബാസ്റ്റ്യൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സൽമാൻ കെ എം, പ്രൊഡക്ഷൻ കൺട്രോളർ: ജിതേഷ് അഞ്ചുമന, സ്റ്റിൽസ്: വിഷ്ണു എസ് രാജൻ, മോഷൻ പോസ്റ്റർ: ഡോട്ട് വിഎഫ്എക്സ് സ്റ്റുഡിയോ, പി.ആർ.ഒ: എ എസ്. ദിനേശ്, പബ്ലിസിറ്റി ഡിസൈൻ: യെല്ലോ ടൂത്ത്, മീഡിയ പ്ലാനിങ് & കോണ്ടെന്റ് ഡിസൈൻ: പപ്പറ്റ് മീഡിയ എന്നിവരാണ് അണിയറപ്രവർത്തകർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

