പത്തനംതിട്ട ജില്ലയിൽ കർണാടകയിൽ ഭൂമി വാങ്ങുന്നതിനായി നിക്ഷേപിച്ച പണം ഇരട്ടിയായി തിരികെ ലഭിക്കുമെന്ന വ്യാജ വാഗ്ദാനത്തിൽ കുടുങ്ങി നിരവധി പേർക്ക് ലക്ഷക്കണക്കിന് രൂപ നഷ്ടമായി.
ജില്ലയിലെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ഈ തട്ടിപ്പിൽ ഇരുപതിലധികമാളുകളാണ് വഞ്ചിക്കപ്പെട്ടത്. പ്രാഥമിക വിവരം അനുസരിച്ച് ഇരുപതിൽപരം ആളുകളിൽ നിന്നായി ഏകദേശം രണ്ട് കോടിയോളം രൂപയാണ് നഷ്ടപ്പെട്ടിരിക്കുന്നത്.
ടോക്കൺ അഡ്വാൻസായി 4 ലക്ഷം രൂപ മുതൽ 13 ലക്ഷം രൂപവരെ നൽകിയവരും ഇക്കൂട്ടത്തിലുണ്ട്. ഏജന്റുമാർ മുഖേന ആളുകളെ വിശ്വസിപ്പിച്ച് അവർ നിർദ്ദേശിക്കുന്ന ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കTയാണ് സംഘം ചെയ്തിരുന്നത്.
ചിലരാകട്ടെ ബാങ്കിടപാടുകൾ ഒഴിവാക്കി നേരിട്ടും പണം കൈമാറിയിട്ടുണ്ട്. ഈ തട്ടിപ്പിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടിരിക്കുന്നത് ചെറുകിട
വ്യാപാരികൾക്കാണ്. നിക്ഷേപ കാലാവധി കഴിഞ്ഞിട്ടും തുക തിരികെ ലഭിക്കാതെ വന്നതോടെയാണ് തങ്ങൾ വലിയൊരു വഞ്ചനയ്ക്ക് ഇരയായ വിവരം ഇവർ തിരിച്ചറിഞ്ഞത്.
ആദ്യം ബാങ്ക് വഴി പണം നൽകുന്നവർക്ക് അതേ അക്കൗണ്ടിലൂടെ തന്നെ തുക തിരികെ നൽകുമെന്നായിരുന്നു വാഗ്ദാനം. ഇതിന്റെ ഭാഗമായി നിക്ഷേപിച്ച തുകയുടെ ഇരട്ടി ചിലർക്ക് ആദ്യം തിരികെ നൽകി വിശ്വാസ്യത നേടിയെടുക്കാൻ തട്ടിപ്പുകാർക്ക് കഴിഞ്ഞു.
ഈ ഘട്ടത്തിലാണ് കൂടുതൽ ആളുകൾ ഭൂമി വാങ്ങുന്നതിനുള്ള നിക്ഷേപദ്ധതിയിലേക്ക് ആകർഷിക്കപ്പെട്ടത്. പദ്ധതിയിലേക്ക് ആളുകളെ ആകർഷിച്ച ഏജന്റിന്റെ വീട്ടിൽ ചില നിക്ഷേപകർ എത്തി ബഹളം വെച്ചതോടെയാണ് തട്ടിപ്പ് വിവരങ്ങൾ പുറത്തറിയുന്നത്.
വിദേശത്തുള്ള ഭാര്യ അറിയാതെ തന്റെ കയ്യിലുണ്ടായിരുന്ന ലക്ഷക്കണക്കിന് രൂപ ഈ പദ്ധതിയിൽ നിക്ഷേപിച്ചവരും ഇതിൽ ഉൾപ്പെടുന്നുണ്ട്. പെരുമ്പെട്ടി സ്വദേശിയായ പ്രസാദിന് 4 ലക്ഷം രൂപ നഷ്ടപ്പെട്ടതായാണ് പുറത്തുവരുന്ന വിവരം.
അതേസമയം, ഈ സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ഔദ്യോഗികമായി യാതൊരുവിധ പരാതികളും ലഭിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ നിലപാട്. മുൻകാലങ്ങളിലും സമാനമായ രീതിയിൽ പകുതി വിലയ്ക്ക് യന്ത്രസാമഗ്രികളും വാഹനങ്ങളും വാഗ്ദാനം ചെയ്ത് പണം വാങ്ങി ഒട്ടേറെ പേരെ ഇത്തരത്തിൽ കബളിപ്പിച്ചിരുന്നു.
എന്നാൽ മാനഹാനി ഭയന്നാണ് പണം നഷ്ടപ്പെട്ടവരിൽ ഭൂരിഭാഗം പേരും ഈ വിവരം പുറത്തുപറയാൻ മടിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

