പാലക്കാട് ജില്ലയിലെ പട്ടാമ്പി കറുകപ്പുത്തൂരിൽ ക്വാറിയിലേക്ക് മണ്ണ് നികത്തുന്ന ജോലികൾക്കിടയിൽ ഉണ്ടായ അപകടത്തിൽ ടിപ്പർ ലോറി ഡ്രൈവർക്കായിയുള്ള തെരച്ചിൽ ഊർജിതമാക്കി. ചാത്തന്നൂർ ചാലാച്ചി സ്വദേശിയായ താഹിർ ആണ് അപകടസമയത്ത് ലോറിയിലുണ്ടായിരുന്നത്.
ഇന്ന് രാവിലെ 7.30ഓടെയാണ് അപകടം സംഭവിച്ചത്. ക്വാറി നികത്തുന്നതിനിടയിൽ മൺകൂന ഇടിഞ്ഞ് സമീപത്തുണ്ടായിരുന്ന കുളത്തിലേക്ക് വാഹനം പിറകോട്ട് നീങ്ങി മറിയുകയായിരുന്നു.
തുടർന്ന് കുളത്തിലെ കട്ടിയുള്ള ചെളിയിലേക്ക് ലോറി പൂർണ്ണമായും താഴുകയായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. അപകടവിവരമറിഞ്ഞ ഉടൻ തന്നെ പട്ടാമ്പി, ഷൊർണൂർ, മലപ്പുറം എന്നിവിടങ്ങളിൽ നിന്ന് ഫയർഫോഴ്സ് യൂണിറ്റുകൾ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
നാല് മണിക്കൂറിലേറെയായിട്ടും ലോറിയോ ഡ്രൈവറെയോ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഫയർഫോഴ്സും മുങ്ങൽ വിദഗ്ധരും ചേർന്ന് തെരച്ചിൽ തുടരുകയാണ്.
അപകടത്തിൽ പെട്ട താഹിർ മുൻപ് ഗൾഫിൽ ജോലി ചെയ്തിരുന്നു.
ആറുമാസം മുമ്പാണ് അദ്ദേഹം നാട്ടിൽ തിരിച്ചെത്തിയത്. തുടർന്ന് ടിപ്പർ ലോറി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.
കഴിഞ്ഞ ഒരു മാസമായി വലിയ ഈ ക്വാറിയിൽ മണ്ണിട്ട് നികത്തുന്ന പ്രവൃത്തികൾ നടന്നു വരികയായിരുന്നുവെന്ന് നാട്ടുകാർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

