പ്രമുഖ താരം വിജയ് സേതുപതി നായകനായി എത്തിയ പുതിയ ചിത്രം ‘ബത്ത’ ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്തു. പ്രശസ്ത സംവിധായകൻ ആറ്റ്ലി അവതരിപ്പിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബാലാജി തരണീധരൻ ആണ്.
പ്രിയ ആറ്റ്ലി, മുറാദ് ഖേതാനി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്. പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
‘നടുവുല കൊഞ്ചം പക്കാത്തെ കാണോം’, ‘സീതാകാന്തി’ എന്നീ സിനിമകൾക്ക് ശേഷം വിജയ് സേതുപതിയും ബാലാജി തരണീധരനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. കഴിഞ്ഞ ഒക്ടോബർ 1 നാണ് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിൽ റിലീസ് ചെയ്തത്.
ചിത്രത്തിൽ വിജയ് സേതുപതിയുടെ മികച്ച പ്രകടനമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും വലിയ തോതിൽ പ്രശംസ നേടിയത്. മലയാളി നടി ലിജോമോൾ ജോസ് ആണ് ചിത്രത്തിൽ നായികയായി അഭിനയിച്ചിരിക്കുന്നത്.
വിന്റേജ് ലുക്കിൽ വിജയ് സേതുപതി ബീഡി വലിച്ച് നിൽക്കുന്ന ‘ബത്ത’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സിനിമാ ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത് സായ് അഭ്യങ്കർ ആണ്.
ചിത്രത്തിലെ ആദ്യ ഗാനം അച്ഛൻ- മകൾ ആത്മബന്ധത്തെ ആസ്പദമാക്കിയുള്ളതായിരുന്നു. ഈ ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് കെ കെ നഗർ ഗാന ജീവ ആണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

