കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിലെ ഭക്ഷണത്തിൽ പുഴുവുണ്ടെന്ന തരത്തിൽ സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയ കായികാധ്യാപകനെതിരെ കർശന നടപടി. മീനങ്ങാടി ഹയർ സെക്കൻഡറി സ്കൂളിലെ കായികാധ്യാപകനായ ജിജോ ജെയിംസിനെയാണ് സസ്പെൻഡ് ചെയ്തത്.
ഇയാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കായികമേള അലങ്കോലപ്പെടുത്താൻ ചില സാമൂഹ്യവിരുദ്ധർ നടത്തിയ ആസൂത്രിതമായ നീക്കങ്ങളുടെ ഭാഗമാണ് ഈ ആരോപണമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ വ്യക്തമാക്കി.
ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്ന വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ മർദ്ദിച്ച സംഭവം തികച്ചും അപലപനീയവും ഒരിക്കലും ചെയ്യാൻ പാടില്ലാത്തതുമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

