കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ടിൽ കാട്ടുപന്നിയെ പിടികൂടാൻ സ്ഥാപിച്ച കെണിയിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റു ഗൃഹനാഥന് ഗുരുതര പരുക്കേറ്റു. വെസ്റ്റ് എളേരി പറമ്പ ആശാരിത്തട്ടിലെ പന്തല്ലൂർ റെജിക്ക് (56) ആണ് ഇടതുകാലിനു ഗുരുതരമായി പരുക്കേറ്റത്.
ഇദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കമുകിന് വളമിട്ട
ശേഷം വീട്ടിലേക്ക് തിരികെ മടങ്ങുന്നതിനിടയിൽ ചൊവ്വാഴ്ച വൈകിട്ട് ആറരയോടെയാണ് ഈ ദാരുണ സംഭവം നടന്നത്. പറമ്പിലെ കുറ്റിക്കാട്ടിൽ കരിയിലകൾക്കിടയിൽ മറച്ചുവെച്ച തോക്കിൽനിന്നാണ് വെടിയേറ്റത്.
കാട്ടുപന്നിയെ വേട്ടയാടാൻ എത്തിയ സംഘമാണ് റെജിയുടെ പുരയിടത്തിൽ ഇത്തരത്തിൽ കെണിയൊരുക്കിയതെന്നാണ് പ്രാഥമിക നിഗമനം. തോക്കിന്റെ കാഞ്ചിയുമായി ബന്ധിപ്പിച്ച കയറിൽ യാദൃശ്ചികമായി കാൽ തട്ടിയാൽ വെടിപൊട്ടുന്ന രീതിയിലാണ് ഇത് സജ്ജീകരിച്ചിരുന്നത്.
സംഭവത്തെത്തുടർന്ന് ചിറ്റാരിക്കാൽ പൊലീസ് സ്ഥലത്തെത്തി തോക്ക് കസ്റ്റഡിയിലെടുത്തു. ഈ തോക്കിന് ഔദ്യോഗിക ലൈസൻസുണ്ടോയെന്ന കാര്യം പൊലീസ് കർശനമായി പരിശോധിച്ചുവരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

