സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ദൂരം ദേശീയപാത കടന്നുപോകുന്ന ജില്ലകളിലൊന്നായ ആലപ്പുഴയിൽ ഗതാഗത മേഖലയിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന നിർമാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലേക്ക് കടക്കുന്നു. യാത്രാവേളകളിലെ പ്രതിസന്ധികളും സുരക്ഷാ ആശങ്കകളും നിലനിൽക്കുമ്പോഴും പദ്ധതിയുടെ പ്രവൃത്തികൾ അതിവേഗമാണ് മുന്നോട്ടുപോകുന്നത്.
അരൂർ മുതൽ കൃഷ്ണപുരം വരെ ഏകദേശം 95 കിലോമീറ്റർ ദൂരത്തിലാണ് പാത പരന്നുകിടക്കുന്നത്. ഈ നിർമാണം പൂർത്തിയാകുന്നതോടെ എറണാകുളം, കൊല്ലം ഭാഗങ്ങളിലേക്കുള്ള യാത്രകൾ കൂടുതൽ സുഗമമാകും.
കൊച്ചി, കൊല്ലം ഓഫിസുകളുടെ കീഴിലായി നാല് റീച്ചുകളായാണ് ജില്ലയിലെ പ്രവർത്തനങ്ങൾ നടക്കുന്നത്. ഇതിന്റെ ശരാശരി കണക്കുകൾ പരിശോധിക്കുമ്പോൾ നിലവിൽ ജില്ലയിൽ 84 % പണികൾ പൂർത്തിയായിട്ടുണ്ട്.
എന്നാൽ ഓരോ റീച്ചിലെയും പുരോഗതിയിൽ വ്യത്യാസമുണ്ട്. അരൂർ മുതൽ പറവൂർ വരെയുള്ള ഭാഗങ്ങളിൽ പണികൾ വേഗത്തിൽ നടക്കുമ്പോൾ, അവിടം തൊട്ട് കൃഷ്ണപുരം വരെയുള്ള ഭാഗങ്ങളിൽ വേഗത കുറവാണ്.
അരൂർ മുതൽ പറവൂർ വരെ ശരാശരി 90 % നിർമാണമാണ് ഇതിനകം തീർന്നത്. 1.
അരൂർ – തുറവൂർ (94 %)
എറണാകുളം ദേശീയപാത വിഭാഗത്തിന്റെ കീഴിലുള്ള ഈ ഉയരപ്പാത നിർമാണം ജില്ലയിൽ ആദ്യം പൂർത്തിയാകുന്ന റീച്ചായി മാറാനൊരുങ്ങുകയാണ്. ഇതിന്റെ 94 % ജോലികളും ഇതിനോടകം പൂർത്തിയായിട്ടുണ്ട്.
വരുന്ന ഡിസംബർ 7ന് മുൻപ് പ്രവൃത്തികൾ പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. 13.23 കിലോമീറ്റർ നീളമുള്ള ഈ പാത, ഒറ്റത്തൂണിൽ പണിയുന്ന രാജ്യത്തെ ഏറ്റവും നീളമേറിയ പാതയാണ്.
9 മീറ്റർ ഉയരമുള്ള 364 തൂണുകൾ ഇതിനായി ഉപയോഗിച്ചിരിക്കുന്നു. ചന്തിരൂർ, പാട്ടുകുളങ്ങര എന്നിവിടങ്ങളിൽ രണ്ട് റാംപുകളും ഇതിന്റെ ഭാഗമായി ഒരുങ്ങുന്നുണ്ട്.
അപ്രോച്ച് റോഡുകൾ, സൗണ്ട് ബാരിയർ സ്ഥാപിക്കൽ, ടാറിങ് തുടങ്ങിയ അന്തിമ ജോലികളാണ് ഇനി ബാക്കിയുള്ളത്. 2.
തുറവൂർ – പറവൂർ (87 %)
ജില്ലയിലെ രണ്ടാമത്തെ റീച്ചായ ഇവിടെ 87% നിർമാണമാണ് പൂർത്തിയായത്. 2027 മേയ് മാസത്തോടെ പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യം വെക്കുന്നത്.
പ്രവൃത്തികൾ സജീവമായി നടക്കുന്നതിനാൽ ഈ മേഖലയിൽ പലവിധ പരാടികളും സുരക്ഷാപ്രശ്നങ്ങളും ഉയരുന്നുണ്ട്. ആലപ്പുഴ ബൈപാസിനു സമാന്തരമായുള്ള ഉയരപ്പാതയും ഒട്ടനവധി അടിപ്പാതകളും ഫ്ലൈ ഓവറുകളും ഈ റീച്ചിൽ ഉൾപ്പെടുന്നു.
ഇവയുടെ നിർമാണമാണ് ഇനി പൂർത്തിയാകാനുള്ളത്. ആലപ്പുഴ ബൈപാസ്
നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി കളർകോട് ജംക്ഷനെയും കൊമ്മാടി ജംക്ഷനെയും ബന്ധിപ്പിച്ചുള്ള പുതിയ ബൈപാസിന്റെ പണികളും അവസാന ഘട്ടത്തിലാണ്.
തുറവൂർ – പറവൂർ റീച്ചിൽ വരുന്ന ഇതിന്റെ കുതിരപ്പന്തി, മാളികമുക്ക് ഭാഗങ്ങളിലെ രണ്ട് റെയിൽവേ മേൽപാലങ്ങൾ ഉൾപ്പെടെ 3.34 കിലോമീറ്റർ ദൂരത്തിലാണ് ഉയരപ്പാത വരുന്നത്. റെയിൽവേ മേൽപാലങ്ങളുടെ പണിയാണ് ഇപ്പോൾ ബാക്കിയുള്ളത്.
അടുത്ത മാസം അവസാനത്തോടെ ഇതിന്റെ നിർമാണം പൂർത്തീകരിക്കാനാണ് തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

