ബോളിവുഡ് സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ദൃശ്യം 3 (ദൃശ്യം ദ കൺക്ലൂഷൻ) തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. മലയാളത്തിൽ സൂപ്പർതാരം മോഹൻലാൽ നായകനായെത്തിയ ചിത്രത്തിന്റെ മലയാളം പതിപ്പ് പുറത്തിറങ്ങി നാല് മാസങ്ങൾക്ക് ശേഷമാണ് ഹിന്ദി പതിപ്പ് റിലീസ് ചെയ്തത്.
എന്നാൽ പ്രേക്ഷകരുടെ പ്രതീക്ഷകളെ ഒട്ടും നിരാശപ്പെടുത്താത്ത വിധത്തിലാണ് ഹിന്ദി പതിപ്പിന്റെ പ്രകടനം. അഭിനയമികവിലും സംവിധാന മികവിലും വലിയ പുതുമ പുലർത്താൻ ചിത്രത്തിനായിട്ടുണ്ടെന്നാണ് തിയേറ്ററുകളിൽ നിന്നുള്ള പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്.
സിനിമയുടെ ക്ലൈമാക്സ് ഏറ്റവും മികച്ച നിലവാരത്തിലാണ് ഒരുക്കിയിരിക്കുന്നതെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. ആഗോളതലത്തിൽ ബോക്സ് ഓഫീസിൽ നിന്ന് 578 കോടി രൂപയാണ് ചിത്രം ഇതിനോടകം വാരിക്കൂട്ടിയത്.
പ്രമുഖ ചലച്ചിത്ര നിരൂപകൻ തരൺ ആദർശ് ചിത്രത്തിന് 5-ൽ 4.5 റേറ്റിംഗാണ് നൽകിയിരിക്കുന്നത്. ഒപ്പം “ഷുവർ-ഷോട്ട് ബ്ലോക്ക്ബസ്റ്റർ” എന്നാണ് അദ്ദേഹം സിനിമയെ വിശേഷിപ്പിച്ചത്.
“പെർഫക്ട് മൂവി. മലയാളത്തെക്കാൾ അതി ഗംഭീരമായാണ് ഈ സിനിമ ഹിന്ദിയിൽ അവർ ഒരുക്കിയിരിക്കുന്നത്.
ദൃശ്യം എന്ന പേര് പോലും ഏറ്റവും പെർഫെക്ട് ആയ ടൈറ്റിൽ ആണ് എന്ന് കൂടി തെളിയിക്കുന്ന സിനിമയാണ് ഇത്. ട്വിസ്റ്റ് എല്ലാം ഗംഭീരം.
ഈ കഥ ആണ് ലാലേട്ടനെ വെച്ച് മലയാളത്തിൽ ചെയ്തിരുന്നെങ്കിൽ വേറെ ലെവൽ പടം ആയിരുന്നേനെ. ലാലേട്ടന്റെ ഗംഭീര പെർഫോമൻസും കാണാമായിരുന്നു” എന്ന് ഒരു പ്രേക്ഷകൻ പ്രതികരിച്ചു.
“തുടക്കം മുതൽ ഒടുക്കം വരെ ദൃശ്യം 3 ഒരു മികച്ച ത്രില്ലിംഗ് അനുഭവം സമ്മാനിക്കുന്നുണ്ട്. മലയാളം പതിപ്പിനേക്കാൾ മികച്ച രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്.
മികച്ച തിരക്കഥയും പശ്ചാത്തല സംഗീതവും അതോടൊപ്പം അഭിനേതാക്കളുടെ ശക്തമായ പ്രകടനവും ആണ് പടത്തെ മികച്ചതാക്കിയിരിക്കുന്നത്. സിനിമയെ സംബന്ധിച്ച് ഏറ്റവും പോസിറ്റീവായ കാര്യം, ഇതിലെ ട്വിസ്റ്റുകൾ ഒട്ടും പ്രവചിക്കാൻ കഴിയാത്തവയാണ് എന്നതാണ്” എന്ന് മറ്റൊരു പ്രേക്ഷകൻ സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.
ചിത്രത്തിൽ ജയ്ദീപ് അഹ്ലാവത് കാഴ്ചവെച്ച പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. മലയാളം ഒറിജിനലിൽ നിന്ന് കഥയിൽ ചില മാറ്റങ്ങളോടെയാവും ഹിന്ദി റീമേക്ക് എത്തുകയെന്ന് സംവിധായകൻ ജീത്തു ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഹിന്ദി പ്രേക്ഷകരുടെ അഭിരുചിക്ക് അനുസൃതമായി തിരക്കഥയിൽ ചില മാറ്റങ്ങൾ വരുത്തുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. അഭിഷേക് പഥക് ആണ് ‘ദൃശ്യം ദ കൺക്ലൂഷൻ’ സംവിധാനം ചെയ്തിരിക്കുന്നത്.
അജയ് ദേവ്ഗൺ, തബു, ജയ്ദീപ് അഹ്ലാവത്, ശ്രിയ ശരൺ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

