സൂപ്പർസ്റ്റാർ രജനികാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം ‘ജയിലർ 2’ തിയറ്ററുകളിലെത്തി. ഒക്ടോബര് 15ന് റിലീസ് ചെയ്ത ചിത്രത്തിന് കേരളത്തിൽ ഇതുവരെ ഇല്ലാത്ത വിധത്തിലുള്ള വരവേൽപ്പാണ് ലഭിച്ചത്.
സംസ്ഥാനത്ത് 800 സ്ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. ഇത് കേരളത്തിലെ സർവ്വകാല റെക്കോർഡ് റിലീസായി മാറി.
റിലീസ് ദിനത്തിൽ കേരളത്തിൽ മാത്രം 4000 ഷോകളാണ് ചിത്രം പ്രദർശിപ്പിച്ചത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ശ്രീ ഗോകുലം ഗോപാലൻ്റെ ശ്രീ ഗോകുലം മൂവീസാണ്.
സാക്നില്ക്കിന്റെ റിപ്പോർട്ട് പ്രകാരം ആഗോള ബോക്സ് ഓഫീസിൽ നിന്ന് ഇതിനോടകം തന്നെ 756 കോടി രൂപയാണ് ചിത്രം വാരിക്കൂട്ടിയത്. മലയാളത്തിന്റെ മെഗാതാരം മോഹൻലാൽ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു എന്നത് കേരളത്തിലെ ബോക്സ് ഓഫീസ് കളക്ഷനെ വലിയ രീതിയിൽ സ്വാധീനിച്ചിട്ടുണ്ട്.
ചിത്രത്തിന്റെ ആദ്യ ഭാഗത്തിൽ അതിഥി വേഷത്തിലെത്തി വലിയ കൈയടി നേടിയ താരം, രണ്ടാം ഭാഗത്തിലും വേഷമിടുന്നു എന്നത് മലയാളി പ്രേക്ഷകരുടെ ആവേശം ഇരട്ടിയാക്കാൻ കാരണമായി. രജനികാന്തിന്റെയും മോഹൻലാലിന്റെയും ഒരേ സ്ക്രീനിലെ സാന്നിധ്യം തിയറ്ററുകളിൽ വൻ ജനത്തിരക്കാണ് സൃഷ്ടിക്കുന്നത്.
ചിത്രത്തിലെ മറ്റ് അതിഥി താരങ്ങളുടെ പ്രകടനങ്ങളും ഏറെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. ആദ്യ ഭാഗത്തിന്റെ വലിയ വിജയത്തിന് ശേഷം മുത്തുവേൽ പാണ്ഡ്യനായി രജനികാന്ത് വീണ്ടും എത്തുന്ന ചിത്രത്തിൽ ശിവ രാജ്കുമാറും പ്രധാന വേഷത്തിലുണ്ട്.
സുരാജ് വെഞ്ഞാറമൂട്, എസ്.ജെ. സൂര്യ, വിദ്യ ബാലൻ, മിഥുൻ ചക്രവർത്തി, യോഗി ബാബു, ഹക്കീം ഷാജഹാൻ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് നെൽസൺ ആണ്. വിജയ് കാർത്തിക് കണ്ണൻ ഛായാഗ്രഹണവും ആർ.
നിർമ്മൽ എഡിറ്റിംഗും നിർവഹിച്ച ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. പ്രൊഡക്ഷൻ ഡിസൈൻ: ഡോ.
കെ. കിരൺ, ആക്ഷൻ: ചേതൻ ഡി’സൂസ, കോസ്റ്റ്യൂം ഡിസൈനർമാർ: പല്ലവി സിംഗ്, മുതുൽ ഹഫീസ്, സൗണ്ട് മിക്സ്: സുരേൻ ജി., സൗണ്ട് ഡിസൈൻ: സുരേൻ ജി., എസ്.
അളഗിയകൂത്തൻ, കളറിസ്റ്റ്: ആൻഡ്രിയാസ് ബ്രൂക്കൽ, ഡി.ഐ. ലാബ്: അന്നപൂർണ സ്റ്റുഡിയോസ്, വി.എഫ്.എക്സ്.
പ്രൊഡ്യൂസർ: സന്തോഷ് രാജു, മേക്കപ്പ്: പട്ടണം റഷീദ്, സി. ഹരിനാഥ്, സ്റ്റിൽസ്: വി.
സിത്തിരസു, പബ്ലിസിറ്റി ഡിസൈൻ: കബിലൻ ചെല്ലയ്യ, പ്രൊഡക്ഷൻ കൺട്രോളർമാർ: ഡി. രമേഷ് കുച്ചിരായർ, ആർ.
എസ്. സുരേഷ് മണിയൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുനിൽ റെഡ്ഡി, പി.ആർ.ഒ: ശബരി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

