പൊതു പരീക്ഷ നിയമ ഭേദഗതി ബില്ല് പാസായതുമായി ബന്ധപ്പെട്ട് രാജ്യത്തെ വിദ്യാര്‍ഥികൾക്ക് അനുമോദനങ്ങളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്തെത്തി. പുതിയ നിയമനിര്‍മ്മാണം യുവജനങ്ങളുടെ സ്വപ്നങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും സുരക്ഷ ഉറപ്പാക്കുമെന്ന് അദ്ദേഹം ഔദ്യോഗിക സാമൂഹ്യമാധ്യമമായ എക്സിലൂടെ വ്യക്തമാക്കി.
പൊതുപരീക്ഷകളുടെ പവിത്രത തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് കനത്ത ശിക്ഷാ നടപടികള്‍ ഉറപ്പാക്കുന്ന കര്‍ശന വ്യവസ്ഥകളാണ് പുതിയ ബില്ലിലുള്ളതെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. രാജ്യത്തെ പുതിയ തലമുറയുടെ ആഗ്രഹങ്ങളെയും ഭാവിയെയും സംരക്ഷിക്കാന്‍ ഈ നിയമത്തിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാര്‍ഥികളുടെ ഭാഷ്യം അട്ടിമറിക്കാന്‍ മുതിരുന്ന ആരെയും നരേന്ദ്ര മോദി സര്‍ക്കാര്‍ വെറുതെ വിടില്ലെന്നും കുറ്റക്കാര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

