കൊല്ലം ജില്ലയിൽ പരവൂർ – പൊഴിക്കര റോഡിലുണ്ടായ വാഹനാപകടത്തിൽ കോളജ് വിദ്യാർഥിക്ക് ദാരുണാന്ത്യം. പൊഴിക്കര കോങ്ങാൽ എൺ മഠത്തിൽ മനോജിന്റെ മകൻ അഭിമന്യു (20) ആണ് മരിച്ചത്.
ടികെഎം എൻജിനീയറിങ് കോളജിലെ മൂന്നാം വർഷ സിവിൽ എൻജിനീയറിങ് വിദ്യാർഥിയാണ് അപകടത്തിൽ പെട്ടത്. വ്യാഴാഴ്ച രാവിലെ കോളജിലേക്കു പോകുന്ന വഴിയാണ് ഈ ദാരുണ സംഭവം ഉണ്ടായത്.
തയ്യിൽ ജംക്ഷനിലെത്തിയപ്പോൾ അഭിമന്യു സഞ്ചരിച്ചിരുന്ന ബൈക്കിന് മുന്നിൽ പോയ വാൻ പെട്ടെന്ന് ബ്രേക്കിടുകയായിരുന്നു. തുടർന്ന് വാനിൽ ഇടിച്ച ബൈക്ക് നിയന്ത്രണംവിട്ട് എതിർദിശയിൽ വന്ന സ്കൂട്ടറിലും ഇടിക്കുകയായിരുന്നു.
അപകടത്തിന്റെ ആഘാതത്തിൽ അഭിമന്യു റോഡിലേക്കു തെറിച്ചു വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി. അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നടപടികൾക്ക് ശേഷം മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

