അഹമ്മദാബാദ് എയർ ഇന്ത്യ വിമാന ദുരന്തവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്തുവിട്ട് കേന്ദ്രസർക്കാർ. വിമാനത്തിലെ ഇന്ധന നിയന്ത്രണ സ്വിച്ചിന്റെ ലോക്കിങ് സംവിധാനത്തിൽ യാതൊരുവിധ തകരാറുകളും കണ്ടെത്താനായിട്ടില്ലെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി മുരളീധർ മൊഹോൽ രാജ്യസഭയിൽ വ്യക്തമാക്കി.
പ്രമുഖ വിമാന നിർമ്മാതാക്കളായ ബോയിംഗ് നടത്തിയ വിശദമായ പരിശോധനയിലാണ് സ്വിച്ച് സംബന്ധിച്ച വിവരങ്ങൾ വ്യക്തമായത്. അമേരിക്കയിലെ സീറ്റിലിൽ വെച്ചാണ് ഈ പരിശോധനകൾ പൂർത്തിയായത്.
കോൺഗ്രസ് എംപിയായ ജെബി മേത്തറിന്റെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം രാജ്യസഭയെ അറിയിച്ചത്. അപകടവുമായി ബന്ധപ്പെട്ട
ത്രസ്റ്റ് കൺട്രോൾ മോഡ്യൂളിന്റെ പരിശോധനകൾ നിലവിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സംഭവത്തിലെ സമഗ്രമായ അന്വേഷണം ഇപ്പോൾ അന്തിമഘട്ടത്തിലാണെന്നും കേന്ദ്ര വ്യോമയാന സഹമന്ത്രി രാജ്യസഭയിൽ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

