നഗരത്തിൽ ഗുരുതരമായ വാഹനാപകടം. ജനറൽ ആശുപത്രി – പാറ്റൂർ റോഡിൽ കാർ നിയന്ത്രണം വിട്ട് ഡിവൈഡർ മറികടന്ന് ബൈക്കിലും ഓട്ടോറിക്ഷയിലും ഇടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു.
ഇതിൽ ബൈക്ക് യാത്രക്കാരന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. ജനറൽ ആശുപത്രി ഭാഗത്തുനിന്ന് പാറ്റൂരേക്ക് അമിതവേഗതയിൽ വന്ന വെള്ള ഫിയറ്റ് കാർ, പാറ്റൂർ റോഡിൽ സെമിത്തേരിക്ക് എതിർവശത്ത് വെച്ച് റോഡിലെ ഡിവൈഡർ മറികടക്കുകയായിരുന്നു.
തുടർന്ന് എതിർ ട്രാക്കിലേക്ക് പാഞ്ഞുകയറിയ കാർ ഈ വഴി വന്ന ബൈക്കിൽ ശക്തിയായി ഇടിച്ചു. ഇതിന്റെ ആഘാതത്തിൽ തൊട്ടുപിന്നാലെ പാറ്റൂർ ഭാഗത്തുനിന്ന് വരികയായിരുന്ന ഓട്ടോറിക്ഷയിലും കാർ ഇടിച്ചുകയറുകയായിരുന്നു.
അപകടത്തിന്റെ ഭീകരത വ്യക്തമാക്കി ദൃക്സാക്ഷികൾ പറയുന്നത് ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രക്കാരന്റെ കാൽ അറ്റ് സമീപത്തെ സെമിത്തേരി പറമ്പിലേക്ക് തെറിച്ചുവീണ നിലയിലാണ് കണ്ടെത്തിയത് എന്നാണ്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരനെയും ഓട്ടോയിലുണ്ടായിരുന്ന മൂന്നുപേരെയും ഉടൻതന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായി തകർന്നിട്ടുണ്ട്. അപകടം സംഭവിക്കുമ്പോൾ കാറിൽ രണ്ടുപേരാണ് ഉണ്ടായിരുന്നതെങ്കിലും ഇവർക്ക് പരിക്കുകൾ ഒന്നുംറ്റിട്ടില്ല.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

