പ്രമുഖ വാഹന നിർമാതാക്കളായ സ്കോഡ തങ്ങളുടെ ജനപ്രിയ സെഡാൻ മോഡലായ സ്ലാവിയ വിപണിയിൽ പുതിയ രൂപത്തിൽ അവതരിപ്പിക്കാൻ തയ്യാറെടുക്കുന്നു. വരാനിരിക്കുന്ന ഓഗസ്റ്റ് 18നാണ് ഈ മിഡ്-സൈസ് സെഡാൻ ഔദ്യോഗികമായി പുറത്തിറക്കുന്നത്.
2022 ഫെബ്രുവരിയിലാണ് ഈ വാഹനം ഇന്ത്യൻ വിപണിയിൽ ആദ്യമായി എത്തിയത്. നാല് വർഷത്തോളം നീണ്ട
വിജയകരമായ യാത്രയ്ക്ക് ശേഷമാണ് സ്ലാവിയ ആദ്യമായി ഒരു മുഖംമിനുക്കലിന് (ഫെയ്സ്ലിഫ്റ്റ്) വിധേയമാകുന്നത്. പുതുക്കിയ എക്സ്റ്റീരിയർ ഡിസൈൻ, കൂടുതൽ നൂതനമായ ഫീച്ചറുകൾ, പ്രധാനപ്പെട്ട
മെക്കാനിക്കൽ മാറ്റങ്ങൾ എന്നിവയോടെയാകും വാഹനം ഉപഭോക്താക്കൾക്ക് മുന്നിലെത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായി ഹെഡ്ലാമ്പുകളിൽ പരിഷ്കരിച്ച എൽഇഡി (LED) സംവിധാനങ്ങളും ടെയിൽ ലാമ്പുകളിൽ പുതുക്കിയ രൂപകൽപ്പനയും ഉൾപ്പെടുത്താൻ സാധ്യതയുണ്ട്.
പുതുക്കിയ കുഷാക്ക് (Kushaq) മാതൃകയിലാണ് പുതിയ മാറ്റങ്ങൾ വരുത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

