ദുബായ്: താൻ മുൻപ് നടത്തിയ പരാമർശങ്ങൾ മാധ്യമങ്ങളും സോഷ്യൽ മീഡിയയും തെറ്റായ രീതിയിലാണ് പ്രചരിപ്പിച്ചതെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. സ്വന്തം ടീമിലെ കളിക്കാരുമായി മത്സരിക്കാൻ തനിക്ക് ഒട്ടും താത്പര്യമില്ലെന്നും എതിർ ടീമിലെ താരങ്ങളോടാണ് പോരാടേണ്ടതെന്നും താരം വ്യക്തമാക്കി.
ജിയോസ്റ്റാറിലെ പ്രത്യേക ഷോയിൽ സംസാരിക്കവെയായിരുന്നു മലയാളി താരത്തിന്റെ പുതിയ പ്രതികരണം. എതിർ ടീമിനെ തോൽപ്പിക്കുകയാണ് പ്രധാനം കളളിക്കളത്തിൽ അനാവശ്യ സമ്മർദ്ദങ്ങൾ ഇല്ലാതെ ആസ്വദിച്ച് പ്രകടനം നടത്താനാണ് താൻ ആഗ്രഹിക്കുന്നതെന്ന് സഞ്ജു പറഞ്ഞു.
ന്യൂസീലൻഡ് പര്യടനത്തിനു ശേഷം ലോകകപ്പിന് തൊട്ടുമുൻപാണ് തനിക്ക് ഇത്തരമൊരു ചിന്ത ഉണ്ടായതെന്നും അത് അങ്ങനെ തന്നെ കൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ”കളിക്കേണ്ടത് എതിര് ടീമിലെ താരങ്ങളോടാണ്.
ഇന്ന് അവരെ തോല്‍പ്പിക്കണം, നിര്‍ണായക മത്സരമാണ് എന്ന് കണ്ട് കളിക്കാനാണ് ഇഷ്ടം. അതാണ് എന്റെ താത്പര്യവും ഊര്‍ജവും.” സഞ്ജു പറഞ്ഞു.
വിവാദങ്ങൾക്ക് പിന്നിലെ സത്യം തന്നെ ആരും ഗൈഡ് ചെയ്യേണ്ടതില്ല എന്ന് മുൻപ് പറഞ്ഞത് ഈ ഉദ്ദേശത്തോടെയായിരുന്നുവെന്നും സഞ്ജു വ്യക്തമാക്കി. ക്രിക്കറ്റിൽ പ്രകടനങ്ങളുടെ കയറ്റിറക്കങ്ങൾ സ്വാഭാവികമാണ്.
അനാവശ്യമായി സമ്മർദ്ദം തലയിലേറ്റാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് താരം കൂട്ടിച്ചേർത്തു. ‘ഞാന്‍ സാധാരണ കാര്യങ്ങള്‍ തന്നെയാണ് പറഞ്ഞത്.
മുഴുവന്‍ അഭിമുഖവും കണ്ടാല്‍ അത് മനസ്സിലാവും. പറയേണ്ടത് പറയേണ്ടി വരും.
ഇപ്പോഴത്തെ കാലത്ത് ആള്‍ക്കാര്‍ക്ക് അത് ഏത് രീതിയില്‍ വേണമെങ്കിലും മാറ്റിയെടുക്കാമല്ലോ. അതൊക്കെ ഇപ്പോള്‍ സാധാരണമാണ്.
ഇതൊരു ടീം സ്പോര്‍ട്ടാണ്,’ സഞ്ജു വ്യക്തമാക്കി. തനിക്കെതിരെ ഉയർന്ന ഈ വിവാദങ്ങൾക്ക് ശേഷം ആത്മവിശ്വാസം വർദ്ധിക്കുകയാണ് ചെയ്തതെന്നും, തുടർന്ന് നിരവധി നല്ല മത്സരങ്ങൾ കളിക്കാൻ സാധിച്ചതായും സഞ്ജു സാംസൺ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

