കുന്നംകുളം തെക്കേപ്പുറം മാക്കാലിക്കാവ് മഹാകാളി ക്ഷേത്രത്തിൽ നിന്ന് ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന പഞ്ചലോഹ വിഗ്രഹം കവർന്ന കേസിൽ പ്രതി അറസ്റ്റിൽ. ചാവക്കാട് മല്ലാട് സ്വദേശി പുതുവീട്ടിൽ മനാഫ് (46) ആണ് പൊലീസിന്റെ പിടിയിലായത്.
ഇയാളിൽ നിന്ന് കവർച്ച ചെയ്യപ്പെട്ട വിഗ്രഹവും പൊലീസ് വീണ്ടെടുത്തു.
ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ കുറ്റവാളിയെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ സാധിച്ച അന്വേഷണ സംഘത്തിന്റെ മികവിന് നാടിന്റെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് വലിയ അഭിനന്ദനമാണ് ഉയരുന്നത്. കഴിഞ്ഞ 10-ാം തീയതി രാത്രിയിലാണ് 65 വർഷത്തിലേറെ പഴക്കമുള്ള 15 കിലോയോളം വരുന്ന പഞ്ചലോഹ വിഗ്രഹവും വെള്ളി കെട്ടിയ ശംഖും അടക്കം മോഷണം പോയത്.
പുലർച്ചെ ക്ഷേത്രത്തിലെ കീഴ്ശാന്തി പൂജകൾക്കായി എത്തിയപ്പോഴാണ് കവർച്ചാ വിവരം പുറത്തറിയുന്നത്. തിടപ്പള്ളിയിൽ സൂക്ഷിച്ചിരുന്ന താക്കോൽ ഉപയോഗിച്ച് ശ്രീകോവിൽ തുറന്നായിരുന്നു മോഷണം നടത്തിയത്.
ഭഗവതിക്കു ചാർത്താൻ കരുതിയിരുന്ന പട്ട് ഉപയോഗിച്ച് ശ്രീകോവിലിന് സമീപമുണ്ടായിരുന്ന സിസിടിവി ക്യാമറയുടെ ദൃശ്യങ്ങൾ മറയ്ക്കാൻ പ്രതി ശ്രമം നടത്തിയിരുന്നു. സിറ്റി പൊലീസ് കമ്മിഷണർ നകുൽ ആർ.ദേശ്മുഖ്, കുന്നംകുളം അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ സാജു കെ.ഏബ്രഹാം എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്.
വിവിധ കോണുകളിൽ നിന്നുള്ള വിവരശേഖരണത്തിനൊടുവിൽ പ്രതിയെ വലയിലാക്കുകയായിരുന്നു. മോഷണം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് പിടിയിലായ മനാഫ് എന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
അന്വേഷണ വഴിയിലെ നിർണായക നീക്കങ്ങൾ ഇങ്ങനെയായിരുന്നു:
ക്ഷേത്രത്തിന് ഉള്ളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ ലഭിക്കാതിരുന്നത് അന്വേഷണത്തിന് പ്രാരംഭത്തിൽ തിരിച്ചടിയായി. തുടർന്ന് സമീപത്തെ ഒരു ഫർണിച്ചർ കടയിലെ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പൊലീസിന് ആദ്യ സൂചന നൽകിയത്.
പ്രതിയുടെ മുഖമോ സഞ്ചരിച്ച ബൈക്കിന്റെ നമ്പറോ വ്യക്തമല്ലായിരുന്നെങ്കിലും, ഈ ദൃശ്യം അന്വേഷണത്തിൽ നിർണായക വഴിത്തിരിവായി മാ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

