ഓർമ്മശക്തിയെയും ചിന്താശേഷിയെയും ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്ക രോഗത്തെക്കുറിച്ചുള്ള അവബോധത്തിനായി എല്ലാ വർഷവും സെപ്റ്റംബർ 21-ന് ലോക അൽഷിമേഴ്സ് ദിനം (World Alzheimer’s Day) ആചരിക്കുന്നു. ഡിമെൻഷ്യ കേസുകളിൽ 60% മുതൽ 80% വരെ ഉണ്ടാകുന്നത് ഈ രോഗം കാരണമാണ്.
ഡിമെൻഷ്യയ്ക്ക് ഏറ്റവും സാധാരണമായ കാരണം കൂടിയാണിത്. തലച്ചോറിൽ അമിലോയിഡ് പ്ലാക്കുകൾ ന്യൂറോഫിബ്രില്ലറി ടാംഗിളുകൾ എന്നീ രൂപങ്ങളിൽ പ്രോട്ടീനുകൾ അടിഞ്ഞുകൂടുന്നതോടെ ആരംഭിക്കുന്ന ഒരു ജൈവിക പ്രക്രിയയാണ് അൽഷിമേഴ്സ് രോഗം.
ഇത് കാലക്രമേണ തലച്ചോറിലെ കോശങ്ങൾ നശിക്കുന്നതിനും തലച്ചോറ് ചുരുങ്ങുന്നതിനും കാരണമാകുന്നു. അമേരിക്കയിൽ 65 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള ഏകദേശം 6.9 ദശലക്ഷം ആളുകൾ അൽഷിമേഴ്സ് രോഗം ബാധിച്ചവരാണ്.
ഇവരിൽ 70 ശതമാനത്തിലധികം പേരും 75 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവരാണ്. ലോകമെമ്പാടുമുള്ള 55 ദശലക്ഷത്തിലധികം ഡിമെൻഷ്യ ബാധിതരിൽ 60 മുതൽ 70 ശതമാനം വരെ ആളുകൾക്ക് അൽഷിമേഴ്സ് രോഗമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
സമീപകാല സംഭവങ്ങളോ സംഭാഷണങ്ങളോ മറന്നുപോകുന്നതാണ് രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ. കാലക്രമേണ ഇത് ഓർമ്മശക്തി പൂർണ്ണമായി നഷ്ടപ്പെടുന്നതിലേക്കും ദൈനംദിന കാര്യങ്ങൾ ചെയ്യാനുള്ള കഴിവിനെ ബാധിക്കുന്നതിലേക്കും നയിക്കുന്നു.
രോഗം മൂർച്ഛിക്കുന്ന ഘട്ടത്തിൽ നിർജലീകരണം, പോഷകാഹാരക്കുറവ്, അണുബാധ തുടങ്ങിയ സങ്കീർണതകൾ ഉണ്ടാകുകയും ഇത് മരണത്തിലേക്ക് നയിക്കുകയും ചെയ്തേക്കാം. പേരോ വാചകമോ പറയാനുള്ള ബുദ്ധിമുട്ട്, പുതിയ ആള്‍ക്കാരെ പരിചയപ്പെടുമ്പോള്‍ പേരുകള്‍ ഓര്‍ത്തുവെക്കാനുള്ള പ്രയാസം, ജോലിസ്ഥലത്തെ വെല്ലുവിളികൾ, വിലപ്പെട്ട
വസ്തുക്കള്‍ നഷ്ടടമാവുകയോ തെറ്റായസ്ഥലത്തു വയ്ക്കുകയോ ചെയ്യുന്നത് എന്നിവ പ്രധാന ലക്ഷണങ്ങളാണ്. കാര്യങ്ങൾ കൃത്യമായി ഓർത്തുെവക്കാനും പ്ലാൻ ചെയ്യാനും ബുദ്ധിമുട്ട് നേരിടുന്നതും മറവി രോഗത്തിന്റെ ലക്ഷണമാകാം.
ഒരാളെക്കുറിച്ചുള്ള മുന്‍കാലവിവരങ്ങള്‍ മറക്കുക, സ്വന്തം മേല്‍വിലാസമോ ഫോണ്‍നമ്പറോ മറന്നുപോവുക, പഠിച്ച സ്കൂളും കോളേജും ഓര്‍ത്തെടുക്കാന്‍ കഴിയാതെ വരിക, വ്യക്തിത്വത്തിലും സ്വഭാവത്തിലുമുള്ള മാറ്റങ്ങൾ, സംശയം തുടങ്ങിയവയും ഇതിന്റെ ഭാഗമാണെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. രോഗത്തിന്റെ അവസാന ഘട്ടമാകുന്നതോടെ രോഗികള്‍ക്ക് ചുറ്റുപാടിനോട് പ്രതികരിക്കാനുള്ള ശേഷി നഷ്ടപ്പെടുന്നു.
സംഭാഷണങ്ങളില്‍ ഏര്‍പ്പെടാനോ ചലനങ്ങളെ നിയന്ത്രിക്കാനോ കഴിയാതെ വരുന്നു. പ്രായമാണ് ഏറ്റവും പ്രധാനപ്പെട്ട
അപകടസാധ്യത ഘടകം. രോഗനിർണയം നടത്തുന്ന ഭൂരിഭാഗം പേരും 65 വയസ്സിനു മുകളിലുള്ളവരാണ്.
നാഡീകോശങ്ങൾ അടങ്ങിയ സങ്കീർണ്ണമായ മസ്തിഷ്കത്തിന് ഈ രോഗാവസ്ഥയിൽ ഗുരുതരമായ കേടുപാടുകൾ സംഭവിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

