കൊച്ചി: മൂന്നുപേരുടെ ജീവഹാനിക്കിടയാക്കിയ നെടുമ്പാശ്ശേരി വാഹനാപകടത്തിൽ മുഖ്യപ്രതി സുഹൈൽ സജീവ് ഉൾപ്പെടെയുള്ളവർക്കെതിരെ ഗുരുതര നിരീക്ഷണങ്ങളുമായി കോടതി. പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള എറണാകുളം അഡീഷണൽ സെഷൻസ് കോടതിയുടെ ഉത്തരവിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
അപകടസമയത്ത് സുഹൈൽ മദ്യലഹരിയിൽ അതിവേഗത്തിലാണ് വാഹനം ഓടിച്ചിരുന്നതെന്ന പ്രോസിക്യൂഷൻ വാദത്തിന് പ്രഥമദൃഷ്ട്യാ ശക്തമായ തെളിവുകളുണ്ടെന്ന് കോടതി വിലയിരുത്തി. ഈ കേസിന്റെ അന്വേഷണം നിലവിൽ പ്രാരംഭ ഘട്ടത്തിലാണെന്നും, പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നുമുള്ള പൊലീസിന്റെ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി ജാമ്യം നിഷേധിച്ചത്.
കൂടാതെ, മദ്യപിച്ച ശേഷം അമിതവേഗതയിൽ കാർ ഓടിക്കാൻ മറ്റ് പ്രതികൾ സുഹൈലിനെ പ്രേരിപ്പിച്ചിരുന്നതായും ഇതിനെ സാധൂകരിക്കുന്ന തെളിവുകൾ ലഭ്യമാണെന്നും കോടതിയുടെ ഉത്തരവുകളിൽ വ്യക്തമാക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

