കളമശേരി കൊച്ചിൻ യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷൻ നേതാക്കളുടെ സസ്പെൻഷൻ നടപടി അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാനാണ് അധികൃതരുടെ നീക്കമെങ്കിൽ, സംസ്ഥാനത്തെ മുഴുവൻ സർവകലാശാലകളും കുസാറ്റിൽ കേന്ദ്രീകരിച്ച് പ്രക്ഷോഭം ഏറ്റെടുക്കുമെന്ന് യൂണിവേഴ്സിറ്റി ജീവനക്കാരുടെ കോൺഫെഡറേഷൻ പ്രസിഡന്റ് പി.കെ.ബിജു മുന്നറിയിപ്പ് നൽകി. കുസാറ്റിൽ തുടരുന്ന സമരത്തിന്റെ 21-ാം ദിവസം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് എ.ജെ.മെറിമോൾ അധ്യക്ഷത വഹിച്ചു. സർവകലാശാല പെൻഷനേഴ്സ് ഫോറം പ്രസിഡന്റ് പ്രഫ.
എ.ആർ.രാജൻ, ജനറൽ സെക്രട്ടറി അഡ്വ. കെ.മോഹനചന്ദ്രൻ, എസ്.മോഹനദാസ്, ടി.പി.ജിതിൻ, സി.രജിത എന്നിവർ യോഗത്തിൽ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

