തിരുവനന്തപുരത്ത് ഉദ്യോഗാർത്ഥികൾ നടത്തിവരുന്ന എൽ പി എസ് ടി റാങ്ക് ഹോൾഡേഴ്സ് സമരം ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടതിന് പിന്നാലെ, സമരവേദിയിലേക്ക് രാഷ്ട്രീയ നേതാക്കളുടെ സന്ദർശനം തുടരുന്നു. ഇതിന്റെ ഭാഗമായി വി മുരളീധരൻ എംഎൽഎയും മുൻ ഡിജിപി ആർ ശ്രീലേഖയും സെക്രട്ടറിയേറ്റിന് മുന്നിലെ സമരപ്പന്തൽ സന്ദർശിച്ചു.
ഉദ്യോഗാർത്ഥികൾക്ക് ഈ രീതിയിൽ സമരം ചെയ്യേണ്ടി വരുന്നത് തീർത്തും നിർഭാഗ്യകരമാണെന്ന് വി മുരളീധരൻ എംഎൽഎ വ്യക്തമാക്കി. “ഇത് നിർഭാഗ്യകരം.
രാജ്യത്ത് എല്ലായിടത്തും ഉള്ള യുവാക്കളുടെ പ്രശ്നങ്ങൾക്ക് ചെവികൊടുക്കുന്ന പാർട്ടി എന്ന് സ്വയം പറയുന്ന പാർട്ടി. അവർ ഭരിക്കുന്ന സ്ഥലത്ത് യുവാക്കൾക്ക് നിരാഹാരം കിടക്കേണ്ടി വരുന്നു.
മുഖ്യമന്ത്രിയുടെ” എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സമരക്കാരുടെ ആവശ്യങ്ങൾ അധികാരികൾ ഗൗരവത്തോടെ കാണണമെന്നും പിന്തുണ അറിയിച്ചുകൊണ്ട് നേതാക്കൾ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

