കർണാടക ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് അധ്യാപക സംവരണ മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിക്ക് കനത്ത പരാജയം. വിധിയെഴുത്ത് നടന്ന നാല് മണ്ഡലങ്ങളിലും ഭരണകക്ഷിയായ കോൺഗ്രസ് സ്ഥാനാർത്ഥികൾ പരാജയം ഏറ്റുവാങ്ങി.
ഇതിൽ മൂന്ന് സീറ്റുകളിൽ ബിജെപി സ്ഥാനാർത്ഥികളും ഒരിടത്ത് ജെഡിഎസ് സ്ഥാനാർത്ഥിയുമാണ് വിജയം കൈവരിച്ചത്. ബെംഗളൂരു അധ്യാപക മണ്ഡലത്തിൽ തുടർച്ചയായി അഞ്ചുതവണ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പുട്ടണ്ണ, തൊള്ളായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പരാജയപ്പെട്ടത്.
പ്രസ്തുത തെരഞ്ഞെടുപ്പ് നടന്ന നാല് സീറ്റുകളിൽ കോൺഗ്രസിന്റെ പക്കലുണ്ടായിരുന്ന ഏക സിറ്റിംഗ് സീറ്റായിരുന്നു ഇത്. ആകെ എഴുപത്തിയഞ്ച് അംഗങ്ങളുള്ള കർണാടക ലെജിസ്ലേറ്റീവ് കൗൺസിലിൽ നിലവിൽ കോൺഗ്രസിന് 37 സീറ്റുകളാണുള്ളത്.
അതേസമയം, ഈ വിജയത്തോടെ എൻഡിഎയുടെ അംഗസംഖ്യ 32 ആയി ഉയർന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

