തിരുവനന്തപുരം നഗരത്തിലെ ശ്രീകാര്യം ജംക്ഷനിൽ പുരോഗമിക്കുന്ന മേൽപ്പാല നിർമാണവുമായി ബന്ധപ്പെട്ട്, പുതുതായി സ്ഥാപിച്ച പൈപ്പുകൾ നിലവിലുള്ള ജലവിതരണ ലൈനുമായി ബന്ധിപ്പിക്കുന്ന നിർണായകമായ അവസാനഘട്ട പ്രവർത്തനങ്ങൾ നാളെ നടക്കും.
ഇതിന്റെ ഭാഗമായി നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ള വിതരണം തടസ്സപ്പെടുമെന്ന് ജല അതോറിറ്റി അറിയിച്ചു. നാളെ രാവിലെ 10 മണി മുതൽ ബുധനാഴ്ച രാവിലെ 10 മണി വരെയാണ് കുടിവെള്ള വിതരണം മുടങ്ങുക.
മേൽപ്പാല നിർമാണത്തിന്റെ ഭാഗമായി തടസ്സങ്ങൾ ഒഴിവാക്കുന്നതിനാണ് അടിയന്തരമായി പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തികൾ നടപ്പിലാക്കുന്നത്. കുടിവെള്ള വിതരണം തടസ്സപ്പെടുന്ന പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങൾ ആവശ്യമായ കരുതൽ ജലം ശേഖരിച്ചു വെക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ജല അതോറിറ്റിയുടെ നേതൃത്വത്തിൽ വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രവൃത്തികൾ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കി ജലവിതരണം പുനഃസ്ഥാപിക്കാൻ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

