പാചകത്തിനായി ഒരേ എണ്ണ വീണ്ടും ഉപയോഗിക്കുന്ന പ്രവണത കർശനമായി തടയുന്നതിന്റെ ഭാഗമായി പാലക്കാട് നഗരത്തിലെ പലഹാര നിർമാണ യൂണിറ്റുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടന്നു. ‘ഓപ്പറേഷൻ തെളിമ’യുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി കഴിഞ്ഞ മാസം 29, 30 തീയതികളിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് മാനദണ്ഡങ്ങൾ ലംഘിച്ചുള്ള പ്രവർത്തനങ്ങൾ കണ്ടെത്തിയത്.
നഗരത്തിലെ വിവിധ എണ്ണക്കടി നിർമാണ കേന്ദ്രങ്ങളിലായി നടത്തിയ പരിശോധനയിൽ ഭക്ഷ്യയോഗ്യമല്ലാത്ത 12 ലീറ്റർ എണ്ണയാണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. ആകെ 12 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയതെങ്കിലും, ഇതിൽ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ പാലിക്കാത്ത 4 സ്ഥാപനങ്ങൾക്ക് അധികൃതർ പിഴ നോട്ടിസ് നൽകിയിട്ടുണ്ട്.
കൂടാതെ, ചട്ടലംഘനം കണ്ടെത്തിയ മറ്റൊരു സ്ഥാപനത്തിന് കർശന മുന്നറിയിപ്പ് നോട്ടിസും നൽകിയിട്ടുണ്ട്. സ്ഥാപനങ്ങളിൽ ശുചിത്വമില്ലാതെയും നിയമങ്ങൾ കാറ്റപ്പറത്തിയും ഉൽപ്പാദനം നടത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ സി.എസ്.രാജേഷ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

