സംസ്ഥാനത്ത് വഖഫ് ബോർഡ് പിരിച്ചുവിടാൻ സർക്കാർ നടപടികൾ ആരംഭിച്ചു. ബോർഡിലെ പല അംഗങ്ങൾക്കും ചട്ടപ്രകാരം ആവശ്യമായ യോഗ്യതയില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.
നിലവിലെ ബോർഡിന് നയപരമായ തീരുമാനങ്ങൾ എടുക്കുന്നതിൽ ഹൈക്കോടതി ഏർപ്പെടുത്തിയിട്ടുള്ള വിലക്കും ഈ നീക്കത്തിന് കാരണമായിട്ടുണ്ട്. അംഗങ്ങളെ പിരിച്ചുവിട്ടുകൊണ്ട് തൊട്ടുപിന്നാലെ തന്നെ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കാനാണ് സർക്കാർ ഒരുങ്ങുന്നത്.
ഇതിനുശേഷമായിരിക്കും സുപ്രീം കോടതിയിലെ കേസിന്റെ വിധിയുടെ അടിസ്ഥാനത്തിൽ രണ്ട് അമുസ്ലിം അംഗങ്ങളെ ബോർഡിലേക്ക് നിയോഗിക്കുക. കഴിഞ്ഞ മാർച്ചിലാണ് കെ.എസ്.
ഹംസയെ ബോർഡ് ചെയർമാനായി നിയമിച്ചത്. നാലര വർഷത്തോളം കാലാവധി ബാക്കിനിൽക്കെയാണ് നിലവിലെ മുഴുവൻ അംഗങ്ങളെയും പിരിച്ചുവിടാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
ബോർഡിൽ സമഗ്രമായ പുനഃസംഘടന ആവശ്യമാണെന്ന് സർക്കാർ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. അതേസമയം, ബോർഡിലെ മുത്തവല്ലിയായ ഉമ്മർ ഫൈസി മുക്കം പരസ്യമായി ഇടതുപക്ഷ ആഭിമുഖ്യം പ്രകടിപ്പിച്ചതിൽ സർക്കാരിന് കടുത്ത അമർഷവുമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

