മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ സമരം സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി ബുധനാഴ്ച നിർണായക യോഗം ചേരുന്നു. സഖ്യത്തിലെ പ്രമുഖ കക്ഷികളായ എഎപി നേതാവ് അരവിന്ദ് കെജ്രിവാൾ, തമിഴ്നാട്ടിൽ നിന്നുള്ള ഡിഎംകെ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കില്ലെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
ഇന്ത്യാ ബ്ലോക്ക് കക്ഷികൾ മാത്രമാണ് ഈ യോഗത്തിൽ ഒത്തുകൂടുന്നത്. പ്രതിപക്ഷ സഖ്യത്തിന് പുറത്തുള്ള മറ്റ് രാഷ്ട്രീയ പാർട്ടികളെയും ഭാവിയിൽ സഹകരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട
സുപ്രധാന ചർച്ചകൾ യോഗത്തിൽ നടക്കും. ഇതിനിടെ, തെരഞ്ഞെടുപ്പ് കമ്മീഷന് പൗരത്വം നിർണയിക്കാനുള്ള യാതൊരുവിധ അവകാശവുമില്ലെന്ന് എസ്ഐആർ കേസ് കേട്ട
മുൻ സുപ്രീം കോടതി ജഡ്ജി സുധാൻഷു ധൂലിയ വ്യക്തമാക്കി. കേസ് കോടതി പരിഗണനയ്ക്ക് എടുത്ത വേളയിൽ എസ്ഐആറിന്മേൽ ആരും സ്റ്റേ ആവശ്യപ്പെട്ടിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ഗോവയിലെ വോട്ടർമാരെ പട്ടികയിൽ ഉൾപ്പെടുത്താത്തതുമായി ബന്ധപ്പെട്ട് നിലവിൽ കോടതി അലക്ഷ്യം നിലനിൽക്കുന്നുണ്ടെന്ന് പറയാനാവില്ലെന്നും സുധാൻഷു ധൂലിയ കൂട്ടിച്ചേർത്തു. മറുഭാഗത്ത്, ഗ്യാനേഷ് കുമാറിനെതിരായ പരാതിയിൽ യാതൊരുവിധ തുടർനടപടികളും സ്വീകരിക്കാതെ പൂർണ്ണമായ നിസ്സഹകരണ നയമാണ് ദില്ലി പോലീസ് തുടരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

