നേപ്പാളിൽ ഉണ്ടായ മിന്നൽ പ്രളയത്തിൻ്റെ പശ്ചാത്തലത്തിൽ, ടണൽ രക്ഷാപ്രവർത്തനങ്ങൾക്കായി പ്രത്യേക സംഘത്തെ അയക്കാൻ ഇന്ത്യ തീരുമാനിച്ചു. ഇതിൻ്റെ ഭാഗമായി ടണൽ രക്ഷാ സംഘം ഉടൻ തന്നെ നേപ്പാളിലേക്ക് തിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ദുരന്തബാധിത പ്രദേശങ്ങളിലെ തിരച്ചിലിനായി പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെയും ആവശ്യമായ ആധുനിക യന്ത്രസാമഗ്രികളെയും സജ്ജമാക്കിയിട്ടുണ്ടെന്ന് ഇന്ത്യ അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ സാമ്പത്തിക സഹായത്തിന് പകരം നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സ് (എൻഡിആർഎഫ്) ഉൾപ്പെടെയുള്ള സേനാ വിഭാഗങ്ങളുടെ സഹായമാണ് ഇന്ത്യ നൽകുന്നത്.
ഇതിനോടൊപ്പം പ്രത്യേക മെഡിക്കൽ ടീമിനെയും നേപ്പാളിലേക്ക് അയക്കുന്നുണ്ട്. അടിയന്തര സഹായത്തിൻ്റെ ഭാഗമായി ജനറേറ്ററുകളും ജീവൻരക്ഷാ മരുന്നുകളും ഉൾപ്പെടെ ഏകദേശം 60 ടൺ ദുരിതാശ്വാസ സാമഗ്രികൾ ഇതുവരെ ഇന്ത്യ നേപ്പാളിന് കൈമാറിയിട്ടുണ്ട്.
അതേസമയം, ദുരന്തത്തിൽപ്പെട്ട ഇന്ത്യൻ പൗരന്മാരുടെ മരണം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണ നടപടികൾ പുരോഗമിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

