കോഴിക്കോട്: ഭിന്നശേഷിക്കാരനായ യുവാവിനെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി പൊലീസ് പിടിയിലായി. കോഴിക്കോട് വടകര പതിയാരക്കര സ്വദേശി കുളങ്ങര മുഹമ്മദ് റിനാസ് ആണ് വടകര പൊലീസ് സ്റ്റേഷൻ പരിധിയിൽ അറസ്റ്റിലായത്.
കഴിഞ്ഞ ബുധനാഴ്ച രാത്രി പത്തുമണിയോടെയാണ് പതിയാരക്കര നീലിയേലത്ത് കടവിന് സമീപം ഈ അക്രമം അരങ്ങേറിയത്. സുഹൃത്തിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന കലത്തപ്പമുക്ക് സ്വദേശി സിറാജിനെ, പ്രതി ബൈക്കിൽ പിന്തുടർന്നെത്തി ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ സിറാജിന്റെ പുറത്തും കഴുത്തിലും ചെവിയിലും ഗുരുതരമായി കുത്തേറ്റു. ഇയാളുടെ ചെവി അറ്റുതൂങ്ങിയ നിലയിലായിരുന്നു.
ഗുരുതര പരിക്കുകളോടെ സിറാജ് വടകര സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണത്തിനിടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിലവിളിച്ചതിനെ തുടർന്ന് നാട്ടുകാർ സംഭവസ്ഥലത്തേക്ക് ഓടിക്കൂടുകയായിരുന്നു.
ആളുകൾ കൂടിയതോടെ പ്രതി റിനാസ് സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

