ഏറെ കാത്തിരിപ്പുകൾക്കൊടുവിൽ സൂപ്പർതാരം രജനികാന്ത് – സംവിധായകൻ നെൽസൺ ദിലീപ്കുമാർ കൂട്ടുകെട്ടിലൊരുങ്ങിയ ജയിലർ 2 തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. തെന്നിന്ത്യൻ ബോക്സ്ഓഫീസിൽ തരംഗം സൃഷ്ടിച്ച ആദ്യ ഭാഗത്തിന്റെ തുടർച്ച തന്നെയാണ് ചിത്രത്തിലൂടെ അണിയറപ്രവർത്തകർ ലക്ഷ്യമിട്ടിരിക്കുന്നത്.
കുടുംബത്തിന് വേണ്ടി ഏതറ്റം വരെയും പോകുന്ന മുൻ തീഹാർ സെൻട്രൽ ജയിൽ ഓഫീസർ മുത്തുവേൽ പാണ്ഡ്യൻ പുതിയ പരീക്ഷണങ്ങളുമായാണ് ഇത്തവണ പ്രേക്ഷകരുടെ മുന്നിലെത്തിയിരിക്കുന്നത്. സ്വന്തം മകനെ കൊല്ലേണ്ടി വന്നതിലെ പശ്ചാത്താപം നായകന്റെ ജീവിതത്തെ നിരന്തരം വേട്ടയാടുന്നുണ്ട്.
ഈ രഹസ്യം കുടുംബാംഗങ്ങൾ അറിയുമോ എന്ന ഭയം അയാളുടെ മാനസികാവസ്ഥയെ സാരമായി ബാധിക്കുന്നുണ്ട്. ഈ വേട്ടയാടലിൽ നിന്നുള്ള ഒളിച്ചോട്ടമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.
സൂപ്പർതാരത്തെ വെള്ളിത്തിരയിൽ എങ്ങനെ അവതരിപ്പിക്കണമെന്ന് വ്യക്തമായ ധാരണയുള്ള സംവിധായകനാണ് നെൽസൺ. ആദ്യ ഭാഗം പോലെ തന്നെ തികഞ്ഞ ആരാധകരെ ലക്ഷ്യമിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ഇന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങളുടെ അതിഥി വേഷങ്ങളാണ് ചിത്രത്തിന്റെ മറ്റൊരു പ്രധാന ആകർഷണം. ആദ്യ ഭാഗത്തുണ്ടായിരുന്ന മോഹൻലാൽ അവതരിപ്പിച്ച മാത്യു, ശിവരാജ് കുമാർ അവതരിപ്പിച്ച നരസിംഹ, ജാക്കി ഷെറോഫ് അവതരിപ്പിച്ച കാംദേവ് എന്നീ കഥാപാത്രങ്ങൾ രണ്ടാം ഭാഗത്തിലും അണിനിരക്കുന്നുണ്ട്.
എന്നാൽ മോഹൻലാലിന്റെ മാത്യു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിൽ ചെറിയ രീതിയിലുള്ള പോരായ്മകൾ അനുഭവപ്പെട്ടതായി പ്രേക്ഷകർ വിലയിരുത്തുന്നു. അതേസമയം, ഹൃതിക് റോഷൻ അവതരിപ്പിച്ച റോഡി എന്ന കഥാപാത്രത്തിനാണ് ചിത്രത്തിൽ ഏറ്റവും സ്റ്റൈലിഷായ എൻട്രി ലഭിച്ചിരിക്കുന്നത്.
പ്രതിനായക കഥാപാത്രങ്ങളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടുണ്ടെങ്കിലും ആദ്യ ഭാഗത്ത് വിനായകൻ അവതരിപ്പിച്ച വർമൻ എന്ന കഥാപാത്രം തന്നെയാണ് തെന്നിന്ത്യൻ സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച വില്ലൻ കഥാപാത്രങ്ങളിലൊഴിയായി അവശേഷിക്കുന്നത്. പ്രകടനത്തിൽ എസ്.ജെ.
സൂര്യ, സുരാജ് വെഞ്ഞാറമൂട്, വിദ്യ ബാലൻ, മിഥുൻ ചക്രവർത്തി എന്നിവരും മികച്ച നിലവാരം പുലർത്തി. അനിരുദ്ധ് രവിചന്ദറിന്റെ സംഗീതമാണ് ചിത്രത്തിന്റെ ഏറ്റവും വലിയ കരുത്ത്.
പശ്ചാത്തല സംഗീതം ഓരോ രംഗത്തെയും മികച്ച രീതിയിൽ മുന്നോട്ട് നയിക്കുന്നുണ്ട്. ആദ്യ പകുതിയിലെ ചെറിയ ഇഴച്ചിലുകൾ ഒഴിച്ചുനിർത്തിയാൽ ചിത്രം പ്രേക്ഷകരെ തിയേറ്ററുകളിൽ പിടിച്ചിരുത്താൻ പര്യാപ്തമാണ്.
വാർദ്ധക്യത്തിലും വൈകാരിക രംഗങ്ങളിൽ രജനികാന്ത് പുലർത്തുന്ന കയ്യടക്കം അവിശ്വസനീയമാണ്. എസ്.ജെ.
സൂര്യ അവതരിപ്പിച്ച ബോധി കല്പക്, വിദ്യ ബാലൻ അവതരിപ്പിച്ച കാന്ത കല്പക് തുടങ്ങിയ കഥാപാത്രങ്ങളുടെ പ്രകടനവും എടുത്തുപറയേണ്ടതാണ്. മൂന്നാം ഭാഗത്തിനുള്ള സൂചനകൾ നൽകിക്കൊണ്ടാണ് ചിത്രം അവസാനിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

