ഡാൻസാഫ് സബ് ഇൻസ്പെക്ടർ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് ലഹരിമരുന്ന് കച്ചവടം നടത്തിവന്ന യുവാവ് പൊലീസിന്റെ പിടിയിലായി. കോഴിക്കോട് ഫറോക്ക് ചുങ്കം സ്വദേശി റോജിത്ത് ആണ് പിടിയിലായത്.
എസ്ഐ ചമഞ്ഞ് യഥാർത്ഥ ലഹരിമരുന്ന് വിൽപനക്കാരിൽ നിന്ന് ഇയാൾ ലഹരി വസ്തുക്കൾ പിടിച്ചെടുക്കുകയും, തുടർന്ന് അവ ഉയർന്ന വിലയ്ക്ക് മറിച്ചുവിൽക്കുകയുമായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. വ്യാഴാഴ്ച രാത്രി രാമനാട്ടുകര വൈദ്യരങ്ങാടിയിൽ വെച്ചാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡായ ഡാൻസാഫും ഫറോക്ക് പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിലൂടെ റോജിത്തിനെ പിടകൂടിയത്.
പ്രതിയിൽ നിന്ന് 2.5 ഗ്രാം എംഡിഎംഎ, ഒരു എയർ പിസ്റ്റൾ, കൈവിലങ്ങ്, സബ് ഇൻസ്പെക്ടറുടെ വ്യാജ ഐഡി കാർഡ്, പൊലീസ് യൂണിഫോമിലുള്ള ഫോട്ടോ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. പ്രതിക്കെതിരെ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി നിരവധി പേരിൽ നിന്ന് ഇയാൾ സാമ്പത്തിക തട്ടിപ്പ് നടത്തിയതായും പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

