നേപ്പാള്‍-ടിബറ്റന്‍ അതിര്‍ത്തിയില്‍ തടയണ തകര്‍ന്നതായി നേപ്പാള്‍ പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ദുരന്തബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥരും സന്നദ്ധപ്രവര്‍ത്തകരും അതീവ ജാഗ്രത പാലിക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പെട്ടെന്ന് തന്നെ സുരക്ഷിതമായ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറിത്താമസിക്കാന്‍ പ്രദേശവാസികള്‍ക്കും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിനിടയില്‍, രാജ്യത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും യുദ്ധകാലാടിസ്ഥാനത്തിലുള്ള രക്ഷാപ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്.
അപകടസ്ഥലത്ത് കുടുങ്ങിയ 290 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ ഏകദേശം 1500 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. കാണാതായവരില്‍ മലയാളികളും ഉള്‍പ്പെടുന്നുണ്ടെന്നും ഇവരെ കണ്ടെത്താനുള്ള അടിയന്തര നടപടികള്‍ക്കായി വിദേശകാര്യ മന്ത്രാലയത്തിന്റെ ശക്തമായ ഇടപെടല്‍ ഉണ്ടാകുന്നുണ്ടെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി വ്യക്തമാക്കി.
അതേസമയം, ഇന്ത്യയിലേക്ക് വൈദ്യുതി എത്തിക്കുന്ന ദേവിഘട്ട് ഉള്‍പ്പെടെയുള്ള 13-ഓളം പ്രധാന വൈദ്യുത പദ്ധതികളെയും മറ്റ് അടിയന്തര ഘടനകളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

