കോഴിക്കോട് ജില്ലയിൽ ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് വൻ തുക തട്ടിയെടുത്ത കേസിലെ നിർണ്ണായക പ്രതി പിടിയിൽ. നരിക്കുനി സ്വദേശിയുടെയും സുഹൃത്തിന്റെയും 23 ലക്ഷം രൂപ കവർന്ന കേസിലെ മുഖ്യകണ്ണിയായ കൊടുവള്ളി കിഴക്കോത്ത് സ്വദേശി അഷ്മിൽ ആണ് പോലീസിന്റെ പിടിയിലായത്.
ബെംഗളൂരു വിമാനത്താവളത്തിൽ വെച്ച് കോഴിക്കോട് റൂറൽ ക്രൈംബ്രാഞ്ച് സംഘമാണ് ഇയാളെ പിടികൂടിയത്. ഈ കേസിലെ പന്ത്രണ്ടാം പ്രതിയാണ് അഷ്മിൽ.
മുൻപ് ബിഗ്ബോസ് താരം ബ്ലെസി ഉൾപ്പെടെയുള്ളവർ ഈ കേസിൽ അറസ്റ്റിലായിരുന്നു. സോഷ്യൽ മീഡിയ വഴി പരിചയം സ്ഥാപിച്ച് ടെലഗ്രാം മുഖേന ബന്ധപ്പെട്ടാണ് സംഘം തട്ടിപ്പ് ആസൂത്രണം ചെയ്തത്.
ഓൺലൈനിൽ ജോലി വാഗ്ദാനം ചെയ്ത് പല ഘട്ടങ്ങളിലായി നരിക്കുനി സ്വദേശിയായ യുവാവിലും സുഹൃത്തിലും നിന്നും പണം തട്ടിയെടുക്കുകയായിരുന്നു. കഴിഞ്ഞ വർഷം മെയ് ഒന്നാം തീയതി മുതൽ അഞ്ചാം തീയതി വരെയാണ് തട്ടിപ്പ് അരങ്ങേറിയത്.
തട്ടിപ്പിലൂടെ ലഭിക്കുന്ന തുക ക്രിപ്റ്റോകറൻസി രൂപത്തിലാക്കി വിദേശത്തേക്ക് കടത്തുന്നതായിരുന്നു പ്രതികളുടെ രീതി. കേസിൽ ഉൾപ്പെട്ട
മറ്റ് പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും പോലീസ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

