കൊല്ലം ജില്ലയിൽ സുഹൃത്തുക്കളുമായി നടത്തിയ പന്തയത്തെ തുടർന്ന് കുളത്തിൽ നീന്താനിറങ്ങിയ വ്യക്തി മുങ്ങിമരിച്ചു. ചക്കുവള്ളി പള്ളിശ്ശേരിക്കൽ ചിറയുടെ തെക്കതിൽ ബാബുവാണ് ചക്കുവള്ളി ചിറയിൽ ദാരുണമായി മരണപ്പെട്ടത്.
ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. ചിറ നീന്തിക്കടന്ന് അക്കരെ പോയി തിരികെ വരാമെന്നായിരുന്നു ബാബു സുഹൃത്തുക്കളുമായി പന്തയം വെച്ചിരുന്നത്.
എന്നാൽ നീന്തൽ തുടങ്ങി അല്പസമയം കഴിഞ്ഞപ്പോൾ തന്നെ ഇദ്ദേഹം വെള്ളത്തിൽ താഴ്ന്നുപോവുകയായിരുന്നു. ഉടൻതന്നെ ഒപ്പമുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്താൻ ശ്രമിച്ചെങ്കിലും കണ്ടെത്താനായില്ല.
തുടർന്ന് വിവരം ഫയർഫോഴ്സിൽ അറിയിക്കുകയായിരുന്നു. കൊല്ലത്തുനിന്നും പ്രത്യേക ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയാണ് തിരച്ചിൽ ആരംഭിച്ചത്.
ഫയർഫോഴ്സിന്റെ സ്കൂബാ ടീം നടത്തിയ വിപുലമായ തിരച്ചിലിൽ ഇന്ന് രാവിലെ ആറ് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ശാസ്താംകോട്ട
താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

