കോക്രോച്ച് ജനതാപാര്‍ട്ടിയുടെ പാര്‍ലമെന്റ് മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് നടപടിയില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഈ വിഷയത്തില്‍ വരുന്ന തിങ്കളാഴ്ച കോടതി വീണ്ടും വാദം കേള്‍ക്കും.
പ്രസ്തുത ഹര്‍ജിയില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന ആവശ്യത്തെ കേന്ദ്രസര്ര്ത്താര് കോടതിയില്‍ അനുകൂലിച്ചിട്ടുണ്ട്. ചോദ്യ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം നടന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ സുപ്രീംകോടതി നിര്‍ണായക ഉത്തരവും പുറപ്പെടുവിച്ചു.
രാജ്യവ്യാപക പ്രക്ഷോഭങ്ങളില്‍ അറസ്റ്റിലാവുകയോ കസ്റ്റഡിയിലാവുകയോ ചെയ്ത, 18 വയസില്‍ താഴെയുള്ളതും യാതൊരുവിധ ക്രിമിനല്‍ പശ്ചാത്തലവുമില്ലാത്തതുമായ എല്ലാ വിദ്യാര്‍ഥികളെയും ഉടന്‍ വിട്ടയക്കാനാണ് സംസ്ഥാനങ്ങള്‍ക്ക് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജന്തര്‍ മന്തര്‍ ഉള്‍പ്പെടെയുള്ള വിവിധ പ്രദേശങ്ങളിലും വിവിധ സംസ്ഥാനങ്ങളിലും കോക്രോച്ച് ജനത പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കെതിരെയാണ് ഈ നടപടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

