തിരുവനന്തപുരം നഗരത്തിലെ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മ്യൂസിയം ജനമൈത്രി സുരക്ഷാ യോഗം സംഘടിപ്പിച്ചു. കോഓർഡിനേഷൻ ഓഫ് റസിഡൻസ് അസോസിയേഷന്റെ കീഴിലുള്ള ജവഹർ നഗർ വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു പരിപാടി.
വി. ജയചന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ സെക്രട്ടറി എൻ. ജയകുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
വിഷ്ണു ജെ. നായർ സ്വാഗതം ആശംസിച്ചു.
യോഗത്തിൽ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. മ്യൂസിയം എസ്എച്ച്ഒ ആർ.
പ്രശാന്ത്, എസ്ഐ അനു എസ്. നായർ, എസ്ഐയും ജനമൈത്രി ബീറ്റ് ഓഫിസറുമായ പി.
രാകേഷ് കുമാർ, സിറ്റി ട്രാഫിക് എസ്ഐ ഉണ്ണി, എസ്. എസ്.
ദിവ്യ, ജനമൈത്രി കോഓർഡിനേറ്റർ എസ്. ജോസ് എന്നിവർ സംസാരിച്ചു.
പ്രധാന ചർച്ചകൾ
പ്രദേശത്തെ പൊതുവായ പ്രശ്നങ്ങൾ നാട്ടുകാർ ഉന്നയിച്ചു. ഫുട് പാത്ത് കയ്യേറ്റം, കാൽനട
യാത്രക്കാർക്ക് തടസ്സമാകുന്ന രീതിയിലുള്ള തെരുവ് കച്ചവടം, വർക്ഷോപ്പുകളുടെ പ്രവർത്തനം, ചെറിയ ജംക്ഷനുകളിലുണ്ടാകുന്ന ഗതാഗതക്കുരുക്ക് തുടങ്ങിയവ യോഗത്തിൽ ഗൗരവമായി ചർച്ച ചെയ്തു. നഗരസുരക്ഷ ലക്ഷ്യമിട്ടുള്ള ഓപ്പറേഷൻ തൂഫാൻ പദ്ധതിക്ക് തങ്ങളുടെ പൂർണ പിന്തുണയും സഹകരണവും നൽകുമെന്ന് റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

