കോഴിക്കോട് എലത്തൂർ സർക്കിൾ പരിധിയിലെ വിവിധ സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. ആകെയുള്ള 136 സ്ഥാപനങ്ങളിലാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.
ഇതിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയ 29 സ്ഥാപനങ്ങൾക്ക് വകുപ്പ് നോട്ടിസ് നൽകി. പരിശോധനയുടെ ഭാഗമായി ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയ 6 സ്ഥാപനങ്ങൾ താൽക്കാലികമായി പൂട്ടാൻ നിർദേശം നൽകി.
കൂടാതെ, രണ്ട് സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. ഗുണനിലവാര പരിശോധനയ്ക്കായി 123 സാംപിളുകൾ ശേഖരിച്ച് ലാബിലേക്ക് അയച്ചു.
തലക്കുളത്തൂർ പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളിലെയും കുടിവെള്ള സാംപിളുകൾ വകുപ്പ് ശേഖരിച്ച് പരിശോധനയ്ക്ക് വിധേയമാക്കി. ഇതിനുപുറമെ, മത്സ്യ വിൽപന കേന്ദ്രങ്ങളിൽ നിന്ന് മുപ്പതോളം സാംപിളുകൾ എടുത്ത് ഗുണനിലവാരം ഉറപ്പുവരുത്തി.
സ്കൂളുകളിലെയും അങ്കണവാടികളിലെയും പാചകപ്പുരകളിൽ ജോലി ചെയ്യുന്നവർക്കായി പ്രത്യേക ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിച്ചു. വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് ഫുഡ് സേഫ്റ്റി ഓഫിസർ സി.എ.വിമൽ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

