ചെങ്ങന്നൂർ: വിവാദമായ ഭരണഘടനാ പ്രസംഗം നടത്തിയത് തന്റെ കൂടെയുണ്ടായിരുന്നവരുടെ ഉള്ളിലെ ചതിയൻ ആരാണെന്ന് തിരിച്ചറിയാതെയാണെന്ന് സജി ചെറിയാൻ എംഎൽഎ. ഒരു രാഷ്ട്രീയ പൊതുയോഗത്തിനിടെയായിരുന്നു അന്ന് അദ്ദേഹം പ്രസംഗം നടത്തിയത്.
പ്രസംഗത്തെക്കുറിച്ച് സജി ചെറിയാൻ വിശദീകരിച്ചത് ഇങ്ങനെയാണ്: ‘ഞാൻ നിയമം പഠിച്ച ആളാണ്. എന്താണ് പറയേണ്ടത് എന്നറിയാം.
രാഷ്ട്രീയയോഗത്തിലാണ് അന്നു പ്രസംഗിച്ചത്. അവിടെ പത്തോ നാൽപതോ പേരേയുള്ളൂ.
പക്ഷേ, ഒറ്റുകാരൻ അവിടെ ഉണ്ടായിരുന്നു എന്നറിഞ്ഞില്ല. അന്നു പ്രസംഗം നടത്തിയത് നന്നായി.
ഞാൻ അതു പറഞ്ഞതിനു ശേഷം എല്ലാവരും ഈ പുസ്തകം വാങ്ങി.’ ഭരണഘടനയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സൂചിപ്പിച്ച അദ്ദേഹം, ജനാധിപത്യ മതേതര സംവിധാനങ്ങൾ ദുർബലപ്പെടരുതെന്നും അതിനുവേണ്ടിയാണ് അഭിപ്രായങ്ങൾ തുറന്നു പറയുന്നതെന്നും വ്യക്തമാക്കി. ‘പലരും അത് ഉയർത്തിക്കാട്ടി സത്യപ്രതിജ്ഞ ചെയ്തു.
ഭരണഘടനയിൽ നിന്നുകൊണ്ടു വേണം ജനാധിപത്യ മതനിരപേക്ഷ സംവിധാനത്തെ നിലനിർത്താൻ. അതിനു ശോഷണം വരരുത്.
ശോഷണം വരാതിരിക്കാൻ വേണ്ടി നാം അഭിപ്രായം പറയും.വിവാദങ്ങളുണ്ടാകട്ടെ. നമ്മൾ വല്യ സൈദ്ധാന്തികന്മാരൊന്നുമല്ലല്ലോ.
നാടൻഭാഷയിൽ വർത്തമാനം പറയുന്നത് നമുക്ക് സാഹിത്യം അറിയാത്തതു കൊണ്ടാണ്’ – സജി ചെറിയാൻ കൂട്ടിച്ചേർത്തു. നേരത്തെ നടത്തിയ ഈ പ്രസംഗത്തെ തുടർന്നുണ്ടായ വിവാദങ്ങൾ മൂലം സജി ചെറിയാന് അന്ന് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നിരുന്നു.
തുടർന്ന് നിയമപരമായ നടപടികൾക്ക് ശേഷം അദ്ദേഹം വീണ്ടും മന്ത്രിസഭയിലേക്ക് മടങ്ങിയെത്തുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

