മലപ്പുറം: പാമ്പുകടി ഭീതിയിലാണ് കേരളം. അതിിനാൽ തന്നെ കടിയേറ്റെന്ന് തോന്നിയാൽ ആളുകൾ പരിഭ്രാന്തരാകുന്നതിന് പുറമെ, പാമ്പിനെ വളരെയേറെ ജാഗ്രതയോടെയാണ് സമീപിക്കുന്നത്.
ഇത് തന്നെയാണ് ആനപ്പടി സ്വദേശി നാസിമിനും സംഭവിച്ചത്. ഇന്ന് വൈകിട്ടോടെയാണ് നാസിമിന് പാമ്പുകടിയേറ്റത്.
ഇടതുകാലിലെ വിരലുകൾക്കിടയിലാണ് ഇദ്ദേഹത്തിന് പാമ്പിൻ്റെ കടിയേറ്റത്. ഭയന്നെങ്കിലും കടിച്ച പാമ്പിനെ പിടിച്ച് കുപ്പിയിലാക്കിയ നാസിം, പാമ്പിനെയുമെടുത്താണ് തിരൂർ ജില്ലാ ആശുപത്രിയിലെത്തിയത്.
കടിച്ചത് വിഷപ്പാമ്പ് തന്നെയാണോ എന്ന കാര്യത്തിൽ സ്ഥിരീകരണത്തിന് വേണ്ടിയായിരുന്നു ഇത്. തിരൂർ ജില്ലാ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ നാസിമിനെ കടിച്ചത് വിഷപ്പാമ്പല്ലെന്നും നീർക്കോലിയാണെന്നും വ്യക്തമായി.
ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇദ്ദേഹം വീട്ടിലേക്ക് തിരികെപ്പോയി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

