ആന്ധ്രാപ്രദേശില്‍ നാശം വിതച്ച് അര്‍ണബ് ചുഴലിക്കാറ്റ് തീരം തൊട്ടു. വിശാഖപട്ടണത്ത് പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റുണ്ടായ അപകടത്തില്‍ 65കാരന് മരണപ്പെട്ടു.
സംസ്ഥാനത്ത് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഇതുവരെ 206 മരങ്ങള്‍ കടപുഴകി വീണിട്ടുണ്ട്. ആന്ധ്രയ്ക്ക് പുറമെ തമിഴ്നാട്ടിലും ചുഴലിക്കാറ്റിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവപ്പെടുന്നുണ്ട്.
എന്നൂരില്‍ കടല്‍ക്ഷോഭത്തെ തുടര്‍ന്നുണ്ടായ ശക്തമായ തിരമാലകള്‍ റോഡിലേക്ക് അടിച്ചുകയറുകയും വാഹനങ്ങള്‍ ഇതില്‍ അകപ്പെടുകയും ചെയ്തു. പുലര്‍ച്ചെ രണ്ടു മണിക്കും നാലു മണിക്കും ഇടയിലാണ് അര്‍ണബ് ചുഴലിക്കാറ്റ് കരയിലേക്ക് പ്രവേശിച്ചതെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
ബാപട്ലയ്ക്കും വിശാഖപട്ടണത്തിനും ഇടയിലുള്ള പ്രദേശത്താണ് കാറ്റ് തീരം തൊട്ടത്. മണിക്കൂറില്‍ 22 കിലോമീറ്റര്‍ വേഗത്തിലാണ് നിലവില്‍ കാറ്റിന്റെ സഞ്ചാരം തുടരുന്നത്.
വിശാഖപട്ടണത്തുനിന്ന് 260 കിലോമീറ്റര്‍ അകലെയും കാക്കിനടയില്‍ നിന്ന് 380 കിലോമീറ്റര്‍ അകലെയുമാണ് കാറ്റിന്റെ ഇപ്പോഴത്തെ സ്ഥാനം. ചുഴലിക്കാറ്റ് അതിതീവ്രമായി മാറിയതോടെ ആന്ധ്രാപ്രദേശിന്റെ തീരമേഖലകളില്‍ അതിശക്തമായ കാറ്റും മഴയും അനുഭവപ്പെടുന്നുണ്ട്.
ദുരന്തസാധ്യത കണക്കിലെടുത്ത് ആന്ധ്രപ്രദേശിലെ തീരദേശ ജില്ലകളിൽ നിന്ന് 5.70 ലക്ഷം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ആകെ 16 ജില്ലകളെയാണ് ചുഴലിക്കാറ്റ് ബാധിക്കുന്നത്.
ഇതില്‍ 11 ജില്ലകളിലായി ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനകളെ വിന്യസിച്ചിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷയ്ക്കായി 1763 ദുരിതാശ്വാസ ക്യാമ്പുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.
അപകടസാധ്യത മുന്‍നിര്‍ത്തി ആന്ധ്രപ്രദേശിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നും നാളെയും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഗതാഗത സംവിധാനങ്ങളെയും ചുഴലിക്കാറ്റ് സാരമായി ബാധിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായി രണ്ട് ദിവസങ്ങളിലായി 53 ട്രെയിനുകള്‍ റദ്ദാക്കി. ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ചു യാത്രാ വിവരങ്ങളില്‍ വ്യക്തത വരുത്തിയ ശേഷം മാത്രം യാത്രകള്‍ ആസൂത്രണം ചെയ്യണമെന്ന് എയര്‍ ഇന്ത്യയും യാത്രക്കാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

