തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന അറുപത്തി അഞ്ചാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിനായി വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്നും ഔദ്യോഗിക ലോഗോ ക്ഷണിച്ചു. ജനുവരി 04 മുതല്‍ 08 വരെ എറണാകുളം ജില്ലയിലാണ് കലോത്സവം സംഘടിപ്പിക്കുന്നത്.
കലോല്‍സവത്തില്‍ ഉള്‍പ്പെടുന്ന വിവിധ കലാരൂപങ്ങളുടെ പ്രതീകങ്ങള്‍ ലോഗോയില്‍ ഉൾപ്പെടുത്തേണ്ടതാണ്. അതോടൊപ്പം ‘അറുപത്തി അഞ്ചാമത് സംസ്ഥാന സ്കൂള്‍ കലോത്സവം 2027 ജനുവരി 04 മുതല്‍ 08 വരെ എറണാകുളം’ എന്നുള്ള കൃത്യമായ രേഖപ്പെടുത്തലുകളും ലോഗോയില്‍ ഉണ്ടായിരിക്കണം.
ആതിഥേയ ജില്ലയായ എറണാകുളത്തിന്റെ സവിശേഷതകളും പ്രതീകങ്ങളും അനുയോജ്യമായ രീതിയില്‍ ലോഗോയില്‍ ഉള്‍പ്പെടുത്താവുന്നതാണ്. തയ്യാറാക്കുന്ന ലോഗോകള്‍ എഡിറ്റ് ചെയ്യാൻ സാധിക്കുന്ന ഫോര്‍മാറ്റില്‍ സി.ഡി.യിലോ പെന്‍ഡ്രൈവിലോ ഒപ്പം എ4 സൈസ് പേപ്പറില്‍ തയ്യാറാക്കിയ കളര്‍ പ്രിന്റും സഹിതം സമർപ്പിക്കേണ്ടതാണ്.
നവംബര്‍ ഏഴിനു വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി പൊതു വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍), പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ജഗതി, തിരുവനന്തപുരം 14 എന്ന വിലാസത്തിൽ എത്തുന്ന രീതിയിൽ അയച്ചുനൽകേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

