പ്രകൃതിയുടെയും മനുഷ്യന്റെയും നിസ്വാർത്ഥമായ സ്നേഹത്തിന്റെ കഥയുമായി പുതിയ ചലച്ചിത്രം എത്തുന്നു. മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് നേടിയ ‘ലൈഫ് ഓഫ് മാൻഗ്രോ’ എന്ന ചിത്രത്തിനു ശേഷം എൻ.എൻ.
ബൈജു രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘അൻപ്’ എന്ന സിനിമ എസ്. ആൻഡ് എച്ച് ഫിലിംസിന്റെ ബാനറിലാണ് ഒരുങ്ങുന്നത്.
ചേറ്റുവ, ആലപ്പുഴ, മൺട്രോതുരുത്ത് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രം വരുന്ന ഡിസംബർ മാസം തിയറ്ററിലെത്തും. ജാതിമത ഭേദങ്ങൾക്കപ്പുറം പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഗാധമായ ബന്ധമാണ് ചിത്രം ചർച്ച ചെയ്യുന്നത്.
മനുഷ്യന്റെ നിലനിൽപ്പിന്റെ ആധാരം പ്രകൃതിയാണെന്നും, പ്രകൃതി ഇല്ലെങ്കിൽ മനുഷ്യരില്ലെന്നുമുള്ള ലോകവ്യാപകമായ സന്ദേശം ശക്തമായ രീതിയിൽ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ സംവിധായകൻ. എസ് ആൻഡ് എച്ച് ഫിലിംസിനു വേണ്ടി ശോഭ നായർ, ഹംസ കൂറ്റനാട്, ഉമ്മർ പട്ടാമ്പി എന്നിവർ ചേർന്നാണ് നിർമ്മാണം.
ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം എന്നിവ നിർവ്വഹിച്ചിരിക്കുന്നത് എൻ.എൻ. ബൈജു ആണ്.
കോ. പ്രൊഡ്യൂസർ – സിന്ധു വി.
നായർ, ക്യാമറ – നിതിൻ തളിക്കുളം, എഡിറ്റിംഗ് – ഡേവീസ് മാനുവൽ, ഗാനരചന – ടി.ബി. അജിത്ത്, സംഗീതം – ജോസി ആലപ്പുഴ, ടൈറ്റിൽ സോംഗ് രചന – ബൈജു വർഗീസ്, കല – രാജേഷ് ചിറപ്പാട്, പ്രൊഡക്ഷൻ കൺട്രോളർ – സതീഷ് പൈങ്കുളം, ചീഫ് അസോസിയേറ്റ് ഡയറക്ടർ – രതീഷ് ഷൊർണ്ണൂർ, അസോസിയേറ്റ് ഡയറക്ടർ – റെജി കൊട്ടാരക്കര, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് – ക്ലമന്റ് കുട്ടൻ, പ്രൊഡക്ഷൻ ഡിസൈനർ – സന്ദീപ് ഗുരുവായൂർ, മാനേജർ – രതീഷ് ചെറുതുരുത്തി, ചമയം – ഷനീജ് ശിൽപ്പം, ടൈറ്റിൽ എ ഐ – റാംചന്ദ് പ്രശാന്ത്, സ്റ്റിൽ – പ്രബീഷ് വേലായുധൻ എന്നിവരാണ് അണിയറപ്രവർത്തകർ.
ദിനേശ് പണിക്കർ, കോബ്രാ രാജേഷ്, റഫീക്ക് ചോക്ളി, ഐഷ്ബിൻ, സിന്ധു വി. നായർ, രഞ്ജിത്ത് സി.പി, എ.കെ.
ബിജുരാജ്, ഷിഫിൻ ഫാത്തിമ, വികാസ് പഠിക്കൽ, അജിത് അമ്പലപ്പുഴ, ഹരിവെമ്പാൽ, വി. മോഹൻ, ബിജുരാജ് സുരേന്ദ്രൻ, ബ്ലസ്സൻ, വേണു അമ്പലപ്പുഴ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ പി.ആർ.ഒ അയ്മനം സാജൻ ആണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

