അട്ടപ്പാടിയിൽ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്ന ശിശുമരണങ്ങളുടെ പശ്ചാത്തലത്തിൽ അടിയന്തര ഇടപെടലുമായി ആരോഗ്യവകുപ്പ്. വിഷയം സംബന്ധിച്ച് ഗൗരവകരമായ നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ വ്യക്തമാക്കി.
അട്ടപ്പാടിയിലെ സാഹചര്യം വിലയിരുത്തുന്നതിനായി പ്രദേശത്തേക്ക് പ്രത്യേക വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെ അയക്കുമെന്ന് അദ്ദേഹം അറിയിച്ചു. നിയോഗിക്കപ്പെടുന്ന ഡോക്ടർമാർ നേരിട്ട് ഊരുകളിൽ ക്യാമ്പ് ചെയ്ത് സ്ഥിതിഗതികൾ വിലയിരുത്തുകയും ആവശ്യമായ പരിശോധനകൾ നടത്തുകയും ചെയ്യും.
അട്ടപ്പാടിയിലെ ശിശുമരണങ്ങളുമായി ബന്ധപ്പെട്ട് ഉയരുന്ന വിമർശനങ്ങളിൽ വസ്തുതയുണ്ടെന്ന് സമ്മതിച്ച മന്ത്രി, ജനിക്കുമ്പോൾ തന്നെയുള്ള ഹൃദയസംബന്ധമായ തകരാറുകളും മറ്റ് ആരോഗ്യ പ്രശ്നങ്ങളുമാണ് പല കുട്ടികളുടെയും മരണത്തിന് കാരണമാകുന്നതെന്നും ചൂണ്ടിക്കാണിച്ചു. ഈ വിഷയത്തിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കുമെന്നും മന്ത്രി കെ മുരളീധരൻ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ആരോഗ്യപ്രവർത്തകർ നേരിട്ട് വീടുകളിലെത്തി രോഗാവസ്ഥകൾ കണ്ടെത്താൻ ലക്ഷ്യമിട്ടുള്ള ‘ഹൃദയരാഗം’ പദ്ധതി നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിവരികയാണ്. ഇടുക്കി, നിലമ്പൂർ, വട്ടിയൂർക്കാവ് എന്നീ നിയോജക മണ്ഡലങ്ങളിലാണ് ഈ പദ്ധതി നിലവിൽ പരീക്ഷണ ഘട്ടത്തിലുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

