കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് ജേതാവും പ്രശസ്ത നർത്തകിയുമായ ശ്രീദേവി രാജൻ (84) അന്തരിച്ചു. കേരളത്തിന്റെ നൃത്തകലാനുഭവങ്ങളിൽ സവിശേഷമായ സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു അവർ.
പ്രശസ്തരായ കലാമണ്ഡലം കൃഷ്ണൻ നായരുടെയും കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെയും മകളായാണ് ജനനം. കൊച്ചി റിഫൈനറി സ്കൂളിൽ മലയാളം അധ്യാപികയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
വാരിയം റോഡ് നൃത്ത ക്ഷേത്രത്തിന്റെ ഡയറക്ടറായും അവർ പ്രവർത്തിച്ചു വന്നു. പരേതനായ അഡ്വ.
ടി.ആർ.രാജപ്പനാണ് ഭർത്താവ്. സ്മിത രാജൻ, സന്ധ്യാ രാജൻ എന്നിവരാണ് മക്കൾ.
മരുമക്കൾ: ജ്യോതിസ് ബാലസുബ്രഹ്മണ്യം, അഡ്വ. എസ്.രാജ്മോഹൻ.
ഔദ്യോഗിക ചടങ്ങുകളോടെയുള്ള സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് രവിപുരം ശ്മശാനത്തിൽ നടക്കും.

