തിരുവനന്തപുരം: കേരളത്തിൽ പ്രഖ്യാപിക്കപ്പെട്ട ‘തൂഫാൻ’ പദ്ധതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രിയും സിപിഐഎം നേതാവുമായ ജി.
സുധാകരൻ നിയമസഭയിൽ രംഗത്തെത്തി. എന്ത് തൂഫാനാണിവിടെ നടക്കുന്നതെന്ന് സഭയിൽ അദ്ദേഹം ചോദ്യം ചെയ്തു.
തൂഫാനെന്നാൽ കൊടുങ്കാറ്റാണ്, എന്നാൽ അത് നാടിനെ ഇളക്കി മറിക്കേണ്ടതല്ലേ എന്നും, എന്നാൽ ഇപ്പോഴത്തേത് ഒരു തൂഫാനുമല്ല എന്നുമാണ് അദ്ദേഹം വ്യക്തമാക്കി. എല്ലാവരും നിരന്തരം ‘തൂഫാൻ, തൂഫാൻ, തൂഫാൻ’ എന്ന് പറയുന്നുണ്ടെങ്കിലും യഥാർത്ഥത്തിൽ എന്തോന്ന് തൂഫാൻ എന്നാണ് ജി.
സുധാകരൻ സഭയിൽ ഉന്നയിച്ച പ്രധാന ചോദ്യം. ഇതിനുപുറമെ, മുൻകാല സംഭവങ്ങളെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
മൂന്ന് മുൻ ആരോഗ്യ മന്ത്രിമാർ ഒരുമിച്ച് വാർത്താ സമ്മേളനം നടത്തിയത് ശുദ്ധ മണ്ടത്തരമായി പോയി എന്നും അദ്ദേഹം സഭയിൽ കുറ്റപ്പെടുത്തി. ഇതാണോ കമ്മ്യൂണിസ്റ്റ് പാരമ്പര്യമെന്ന് ചോദിച്ച സുധാകരൻ, ആ വാർത്താ സമ്മേളനം മഹാ മോശമായിപ്പോയെന്നും ചൂണ്ടിക്കാണിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

