ചാലക്കുടിയിൽ ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. ചൊവ്വാഴ്ച രാവിലെ എട്ടരയോടെ പേരാമ്പ്ര ഫ്ലൈ ഓവറിലാണ് സംഭവം നടന്നത്.
തിരുവനന്തപുരത്തുനിന്ന് തൃശൂരിലേക്ക് സർവീസ് നടത്തുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന്റെ എൻജിൻ ഭാഗത്തുനിന്നാണ് പുകയും തീയും ഉയര്‍ന്നത്. വാഹനത്തിന്റെ എൻജിൻ ഭാഗത്തുനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽ പെട്ട
ഉടൻ തന്നെ ഡ്രൈവർ ജാഗ്രതയോടെ ബസ് റോഡരികിലേക്ക് മാറ്റി നിർത്തി. തുടർന്ന് ബസിലുണ്ടായിരുന്ന ജീവനക്കാർ വാഹനത്തിലെ അഗ്നിശമന ഉപകരണങ്ങൾ ഉപയോഗിച്ച് തീ അണയ്ക്കാൻ പ്രാഥമിക ശ്രമങ്ങൾ നടത്തി.
ഉടൻ തന്നെ വിവരം ഫയർഫോഴ്സിനെയും അറിയിക്കുകയായിരുന്നു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ എസ്.വിജയകുമാറിന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസേന ഉടൻ തന്നെ സ്ഥലത്തെത്തി.
ആദ്യം എക്സ്റ്റിംഗ്യൂഷറും പിന്നീട് വെള്ളവും ഉപയോഗിച്ച് എൻജിൻ ഭാഗം പൂർണ്ണമായി കൂളാക്കി അപകടാവസ്ഥ പൂർണ്ണമായും ഒഴിവാക്കി. രക്ഷാപ്രവർത്തനങ്ങൾക്ക് സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ എസ്.വിജയകുമാർ, സേനാംഗങ്ങളായ എ.വി.രജു, സി.ജയകൃഷ്ണൻ, വി.എൻ.അരുൺ, ഹോം ഗാർഡുമാരായ കെ.എൽ.ജെയ്ജോ, ബിൻസി ഡേവിസ് എന്നിവർ നേതൃത്വം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

