എറണാകുളം: ഏറെ കോളിളക്കം സൃഷ്ടിച്ച ചേരാനെല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ 17കാരന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ സമർപ്പിച്ചു. ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ ഉത്തരവിനെതിരെയാണ് അന്വേഷണ സംഘം പുതിയ നിയമനടപടികളുമായി മുന്നോട്ട് പോകുന്നത്.
പ്രതിയായ കുട്ടിക്ക് മേൽ കുറ്റകരമായ നരഹത്യ കുറ്റം ചുമത്തിയിട്ടുണ്ടെന്നും, അപകടസമയത്ത് വാഹനം മണിക്കൂറിൽ 104 കിലോമീറ്റർ വേഗതയിലായിരുന്നു സഞ്ചരിച്ചിരുന്നതെന്നും പൊലീസിന്റെ ഔദ്യോഗിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് കേസിൽ പ്രതിചേർക്കപ്പെട്ട
കുട്ടിയുടെ പിതാവും ജഡ്ജിയുമായ റിനോ ഫ്രാൻസിസ് സേവ്യറെ പൊലീസ് ചോദ്യം ചെയ്തു. ആലുവ കമ്പനിപ്പടിയിലെ ഫ്ലാറ്റിൽ നേരിട്ടെത്തിയാണ് അന്വേഷണ ഉദ്യോഗസ്ഥർ മൊഴിയെടുത്തത്.
തന്റെ അറിവോടെയല്ല മകൻ വാഹനം ഓടിച്ചതെന്നാണ് ജഡ്ജി മൊഴി നൽകിയിട്ടുള്ളത്. ഈ സംഭവത്തിലെ തുടർനടപടികൾ സംബന്ധിച്ച നിർണായക തീരുമാനം ഇന്ന് ഉണ്ടാകുമെന്നാണ് സൂചന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

