സൗദി അറേബ്യയുടെ പ്രതിരോധമന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ ഇറാനിലെത്തി ചർച്ച നടത്തിയതിനു പിന്നാലെ ക്രൂഡോയിൽ വിലയിൽ ഇടിവ്. ഇറാൻ തലസ്ഥാനമായ ടെഹ്റാനിലെത്തിയ ഖാലിദ് ബിൻ സൽമാൻ, ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, സുപ്രീം നാഷനൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മൊഹ്സിൻ റെസായ് എന്നിവരുമായാണ് നിർണായക കൂടിക്കാഴ്ച നടത്തിയത്.
എങ്കിലും, സംഘർഷങ്ങൾ അവസാനിക്കുന്നത് സംബന്ധിച്ച് അവ്യക്തത തുടരുന്നത് ഓഹരി, എണ്ണ വിപണികളെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. പാക്കിസ്ഥാൻ സംയുക്ത സേനാ മേധാവി അസിം മുനീർ, തുർക്കിയുടെ ഇന്റലിജൻസ് മേധാവി ഇബ്രാഹിം കാലിൻ എന്നിവരും ഖാലിദ് ബിൻ സൽമാൻ ഒപ്പമുള്ള കൂടിക്കാഴ്ചകളിൽ സംബന്ധിച്ചു.
#Statement | In continuation of the Kingdom of Saudi Arabia’s role in reinforcing regional and international dialogue and peace, the Ministry of Foreign Affairs affirms that the visit of HRH Prince Khalid bin Salman bin Abdulaziz Al Saud, Minister of Defense, and representatives of the Makkah Joint Defense Agreement countries to the Iranian capital, Tehran, to meet with senior Iranian officials, comes as part of the ongoing efforts of the Makkah Joint Defense Agreement countries to de-escalate tensions between the parties to the current crisis, encourage dialogue and diplomatic solutions, and support the mediation efforts undertaken by the State of Qatar and the Islamic Republic of Pakistan. സൗദി അറേബ്യയുമായി പ്രതിരോധ സഹകരണത്തിൽ പങ്കാളികളാണ് പാക്കിസ്ഥാനും തുർക്കിയും.
മേഖലയിലെ രാജ്യങ്ങളുടെ സുരക്ഷയ്ക്ക് ഇസ്ലാമിക് രാജ്യങ്ങൾ ഒന്നിച്ചുനിൽക്കണമെന്ന് കൂടിക്കാഴ്ചയിൽ മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി. കഴിഞ്ഞയാഴ്ച ബാരലിന് 117 ഡോളറിലേക്ക് ഉയർന്ന ബ്രെന്റ് ക്രൂഡ് വില ഇപ്പോഴുള്ളത് 114.7 ഡോളറിലാണ്.
അമേരിക്കൻ (ഡബ്ല്യുടിഐ) ക്രൂഡ് വില 100.9 ഡോളറിലേക്കും താഴ്ന്നു. എന്നാൽ സൗദി അറേബ്യയ്ക്കുനേരെ യെമനിലെ ഇറാന്റെ പിന്തുണയുള്ള ഹൂതികളുടെ ആക്രമണങ്ങൾ തുടരുകയാണ്.
റിയാദ് വിമാനത്താവളം, ചെങ്കടൽ തീരത്തെ സൗദിയുടെ തന്ത്രപ്രധാന എണ്ണ പൈപ്പ്ലൈൻ എന്നിവ ലക്ഷ്യമിട്ടാണ് ഹൂതികൾ ആക്രമണം നടത്തിയത്. എങ്കിലും മിസൈലുകൾ വിജയകരമായി തടുത്തുവെന്നാണ് സൗദി സഖ്യസേന അറിയിക്കുന്നത്.
ഇറാനും സൗദി, പാക്കിസ്ഥാൻ, തുർക്കി പ്രതിനിധികളും തമ്മിൽ നടന്ന ചർച്ചയുടെ പശ്ചാത്തലത്തിൽ സൗദിക്കു നേരെയുള്ള ആക്രമണം ഹൂതികൾ തൽക്കാലം നിർത്തിയേക്കുമെന്നാണ് വിലയിരുത്തലുകൾ. ഇതിനിടയിലാണ് സൗദിക്ക് സൈനിക പിന്തുണ നൽകാൻ ഈജിപ്ത് കൂടി രംഗത്തുവന്നിരിക്കുന്നത്.
പ്രസിഡന്റ് അബ്ദുൽ ഫത്താ അൽ-സിസിയുടെ ആവശ്യപ്രകാരം ഈജിപ്ത് പാർലമെന്റാണ് വോട്ടെടുപ്പിലൂടെ സൗദിക്ക് സൈനിക പിന്തുണ നൽകാമെന്ന അന്തിമ തീരുമാനത്തിലെത്തിയത്. യുദ്ധവിമാനങ്ങൾ, നിരീക്ഷണ സംവിധാനങ്ങൾ, വ്യോമപ്രതിരോധ സംവിധാനങ്ങൾ, നാവിക സുരക്ഷ എന്നിവയിലൂടെയാകും സൗദിക്ക് ഈജിപ്ത് പിന്തുണ നൽകുക.
എണ്ണവില അൽപം താഴ്ന്നെങ്കിലും ആഗോളതലത്തിൽ ഓഹരി വിപണികൾ സമ്മിശ്ര പ്രകടനമാണ് കാഴ്ചവെക്കുന്നത്. യുഎസിൽ ഇന്നലെ എസ് ആൻഡ് പി500 സൂചിക 0.70%, നാസ്ഡാക് 0.83%, ഡൗ ജോൺസ് 0.28% എന്നിങ്ങനെ ഉയർന്നു.
ഫ്യൂച്ചേഴ്സ് വിപണിയിൽ നാസ്ഡാക് 0.1% കയറിയപ്പോൾ ഡൗ, എസ് ആൻഡ് പി500 എന്നിവ 0.1% താഴുകയാണ് ചെയ്തത്. എഐ രംഗത്തെ പ്രമുഖ കമ്പനിയായ ആന്ത്രോപിക് ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രരംഭ ഓഹരി വിൽപനയ്ക്കു (ഐപിഒ) ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകളാണ് ടെക്/എഐ കമ്പനികൾക്ക് ആഭിമുഖ്യമുള്ള നാസ്ഡാകിന് കരുത്തായത്.
ഏഷ്യയിൽ ദക്ഷിണ കൊറിയൻ കോസ്പി, ജാപ്പനീസ് നിക്കേയ് സൂചികകളും ഇതേ കാരണത്താൽ മുന്നേറി. കോസ്പി 3.8 ശതമാനവും നിക്കേയ് 1.7 ശതമാനവുമാണ് ഉയർന്നത്.
നേട്ടക്കുതിപ്പ് ‘നിയന്ത്രണ പരിധി’ ലംഘിച്ചതോടെ കോസ്പി ഒരുഘട്ടത്തിൽ വാങ്ങൽ നടപടികൾ (ബയ്-സൈഡ് സൈഡ്കാർ) നിർത്തിവയ്ക്കുകയും ചെയ്തു. ‘ANT’ എന്ന പേരിൽ അടുത്തമാസം ആന്ത്രോപിക് നാസ്ഡാക്കിൽ ലിസ്റ്റ് ചെയ്തേക്കുമെന്നാണ് കരുതുന്നത്.
ഇന്ത്യൻ ഓഹരി വിപണി ഇന്ന് നഷ്ടത്തിലേക്ക് വീഴുമെന്ന സൂചനയാണ് രാവിലെ 100ലേറെ പോയിന്റ് (-0.45%) നഷ്ടം നേരിട്ട ഗിഫ്റ്റ് നിഫ്റ്റി സൂചിപ്പിക്കുന്നത്.
എണ്ണവില കുറഞ്ഞെങ്കിലും ഇപ്പോഴും ഇന്ത്യയ്ക്ക് ആശങ്കാജനകമായ ഉയരത്തിൽ തുടരുന്നതും പോസിറ്റീവ് ഘടകങ്ങളുടെ അസാന്നിധ്യവുമാണ് വിപണിക്ക് തിരിച്ചടിയാകുന്നത്. യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പ്രഖ്യാപിക്കുന്ന പണനയം ആഗോളതലത്തിൽ ഓഹരി, കടപ്പത്രം, സ്വർണം, കറൻസി വിപണികൾക്ക് നിർണായകമാണ്.
ഓഹരി നിക്ഷേപകരുടെ ലാഭത്തിന്മേലുള്ള നികുതി കുറയ്ക്കുന്നതോ ഒഴിവാക്കുന്നതോ സംബന്ധിച്ച് കേന്ദ്രസർക്കാർ ഉടൻ ചർച്ചകളിലേക്ക് കടക്കുമെന്നത് വിപണിക്ക് പ്രതീക്ഷ നൽകുന്നുണ്ട്. ഒരുവർഷത്തിലധികം കൈവശംവച്ച ഓഹരികൾ വിൽക്കുമ്പോൾ ലഭിക്കുന്ന നേട്ടത്തിന്മേൽ 12.5% നികുതി പിടിക്കുന്നത് (എൽടിസിജി) പരിഷ്കരിക്കാനാണ് കേന്ദ്ര നീക്കം.
ഫെബ്രുവരിയിൽ അവതരിപ്പിക്കുന്ന ബജറ്റിൽ ഇതുസംബന്ധിച്ച നിർണായക പ്രഖ്യാപനങ്ങൾ ഉണ്ടായേക്കാം. യുഎസ് ഡോളർ സൂചിക വീണ്ടും പോസിറ്റീവ് ആയതോടെ രാജ്യാന്തര സ്വർണവിലയും ചാഞ്ചാട്ടത്തിലാണ്.
ഔൺസിന് 4024 ഡോളർ വരെ ഉയർന്ന വില പിന്നീട് 4004 ഡോളർ വരെ താഴ്ന്ന് നിലവിൽ 4015 ഡോളറിലാണ് ഉള്ളത്. ക്രൂഡോയിൽ വില വർധന സൃഷ്ടിക്കുന്ന സമ്മർദം താങ്ങാനാവാതെ രൂപ വീണ്ടും ഡോളറിനെതിരെ താഴുന്ന പ്രവണതയാണ് കാണിക്കുന്നത്.
ഇന്നലെ മൂല്യം 22 പൈസ കുറഞ്ഞ് 95.15ൽ എത്തി. വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ (എഫ്പിഐ) ഇന്ത്യൻ ഓഹരികൾ വിറ്റൊഴിയുന്നതും രൂപയ്ക്ക് തിരിച്ചടിയാകുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

