സംസ്ഥാനത്ത് ജനപ്രതിനിധികളുടെ വേതന ഘടനയിൽ മാറ്റം വരുത്താൻ നീക്കം. എംഎൽഎമാരുടെ ശമ്പളം ഒരു ലക്ഷം രൂപയായും മന്ത്രിമാരുടേത് ഒന്നര ലക്ഷം രൂപയായും ഉയർത്തിയേക്കുമെന്നാണ് വിവരം.
ഇതിനോടൊപ്പം നിയമസഭാംഗങ്ങളുടെ മറ്റ് ആനുകൂല്യങ്ങളും വർധിപ്പിക്കാൻ സാധ്യതയുണ്ട്. ഇതുസംബന്ധിച്ച ശുപാർശ പൊതുഭരണ സെക്രട്ടറി ബി അശോക് സമർപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
നിലവിൽ കേരളത്തിലെ ഒരു എംഎൽഎക്ക് ശമ്പളവും വിവിധ അലവൻസുകളും ഉൾപ്പെടെ പ്രതിമാസം കുറഞ്ഞത് 70,000 രൂപയാണ് ലഭിക്കുന്നത്. മന്ത്രിമാരുടെ കാര്യത്തിൽ ഇത് ശമ്പളവും അലവൻസുകളും ചേർത്ത് പ്രതിമാസം 97,000 രൂപയാണ്.
എന്നാൽ, എംഎൽഎമാർക്ക് ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കുന്നതിനൊപ്പം ഐപാഡ് വിതരണം ചെയ്യുന്നതിനെതിരെയും ഇതിനോടകം വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. സർക്കാർ നടപടി ധൂർത്താണെന്ന ആക്ഷേപമാണ് പ്രധാനമായും ഉയരുന്നത്.
എന്നിരുന്നാലും, കോടികൾ ചെലവഴിച്ചുള്ള ഐപാഡ് വിതരണത്തിൽ അടക്കം പ്രതിപക്ഷം ഇക്കാര്യത്തിൽ മൗനം തുടരുകയാണ്. ഇതിനിടെ, പിഎസ്സി അംഗങ്ങളുടെ ആനുകൂല്യങ്ങളിൽ തൊടില്ലെന്ന മുഖ്യമന്ത്രിയുടെ പരാമർശവും സജീവ ചർച്ചയായിട്ടുണ്ട്.
മുൻപ് എൽഡിഎഫ് സർക്കാർ പിഎസ്സി അംഗങ്ങളുടെ ശമ്പളം വർധിപ്പിച്ചപ്പോൾ അന്നത്തെ പ്രതിപക്ഷം രൂക്ഷ വിമർശനമുന്നയിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം പിഎസ്സി അംഗങ്ങളുടെ ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറക്കില്ലെന്ന് മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കിയിരുന്നു.
എംഎൽഎമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കുമെന്ന് പാർലമെന്ററി കാര്യമന്ത്രി സണ്ണി ജോസഫ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു ഈ പ്രഖ്യാപനം.
കാര്യോപദേശക സമിതിയിൽ വിഷയം ചർച്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

