പറവൂർ: കൈതാരം നോർത്ത് ട്രാൻസ്ഫോർമറിൽ നിന്ന് രാത്രിയുടെ മറവിൽ ഫ്യൂസ് ഊരി വൈദ്യുതി വിതരണം തടസ്സപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ പറവൂർ പോലീസ് അറസ്റ്റ് ചെയ്തു. കൈതാരം കളത്തിപ്പറമ്പിൽ (കാടയിൽ) കെ.എം.
വിഷ്ണു (34) ആണ് പുതുച്ചേരിയിൽ ഒളിവിൽ കഴിയുന്നതിനിടയിൽ പിടിയിലായത്. കഴിഞ്ഞ മാസമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ നിശ്ചിത സമയത്തെ പവർ കട്ട് മൂലമുള്ള വൈദ്യുതി മുടക്കം പരാതിയായി നിലനിൽക്കുന്ന സമയത്താണ് ട്രാൻസ്ഫോർമറിന്റെ ഫ്യൂസ് ഊരിമാറ്റിയത്. തുടർന്ന് മണിക്കൂറുകളോളം പ്രദേശത്ത് വൈദ്യുതി വിതരണം പൂർണ്ണമായി തടസ്സപ്പെടുകയും ഇത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെക്കുകയും ചെയ്തിരുന്നു.
കെഎസ്ഇബി ഏഴിക്കര സെക്ഷൻ അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചാണ് ഫ്യൂസ് ഊരിയ വ്യക്തിയെ പോലീസ് തിരിച്ചറിഞ്ഞത്.
സംഭവത്തിന് ഒരു വീട്ടമ്മയും ദൃക്സാക്ഷിയായിരുന്നു. എന്നാൽ ഫ്യൂസ് ഊരി വൈദ്യുതി വിതരണം തടസ്സപ്പെടുത്താൻ ശ്രമിച്ചത് സിപിഎം പ്രവർത്തകനാണെന്ന് കോൺഗ്രസും, ഇയാൾ കോൺഗ്രസ് പ്രവർത്തകനാണെന്ന് സിപിഎമ്മും പരസ്പരം ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
ആദ്യം തയ്യാറാക്കിയ എഫ്ഐആറിൽ പ്രതിയുടെ പേര് ഉൾപ്പെടുത്തിയിരുന്നില്ല. ഇതിനിടയിലാണ് പ്രതിയായ വിഷ്ണു കേരളം വിട്ട് രക്ഷപ്പെട്ടത്.
ഏഴിക്കര സെക്ഷന്റെ പരിധിയിലുള്ള ചാകാത്തറ, ആവൂട്ടി പ്രദേശങ്ങളിലും സമാനമായ രീതിയിൽ വിവിധ ട്രാൻസ്ഫോർമറുകളിലെ ഫ്യൂസുകൾ ഊരിക്കളഞ്ഞ മറ്റ് സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

