തലസ്ഥാന നഗരിയിൽ ബൈക്ക് മോഷ്ടിച്ച രണ്ട് യുവാക്കൾ പോലീസിന്റെ പിടിയിലായി. തിരുവല്ലം ടോൾ പ്ലാസയ്ക്ക് സമീപം പാർക്ക് ചെയ്തിരുന്ന മുട്ടത്തറ സ്വദേശിയായ അബ്ദുൽ ഖാദറിന്റെ ഉടമസ്തതയിൽ ഉള്ള പൾസർ ബൈക്ക് മോഷ്ടിച്ച കേസിലാണ് നടപടി.
പൂന്തുറ സ്വദേശി സജാദ് ( 24), പനത്തുറ സ്വദേശി രാകേഷ് ( 24 ) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളിൽ നിന്നും മോഷ്ടിച്ച പൾസർ ബൈക്ക് വലിയവിള ഭാഗത്തുനിന്ന് പോലീസ് കണ്ടെടുത്തു.
തിരുവല്ലം എസ്എച്ച് ഒ രജീഷും സംഘവുമാണ് പ്രതികളെ പിടികൂടിയത്. ഇവരുടെ പേരിൽ മുൻപ് പെറ്റികേസുകൾ നിലവിലുണ്ട്.
സമാനമായ രീതിയിൽ ഇവർ മുൻപും മോഷണങ്ങൾ നടത്തിയിട്ടുണ്ടോയെന്ന കാര്യം പോലീസ് വിശദമായി പരിശോധിച്ച് വരികയാണ്. തുടർനടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

